ന്യൂദല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം പോര്‍ട്ടല്‍ വിജയത്തിലേക്ക്. പോര്‍ട്ടല്‍ തുടങ്ങി ഒരു മാസത്തിനുള്ളില്‍ 1.7 കോടിയിലേറെപ്പേരാണ് പേര് രജിസ്റ്റര്‍ ചെയ്തത്.
സപ്തംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം, 1,71,59,743 തൊഴിലാളികള്‍. ഇവരില്‍ പകുതിയിലേറെയും സ്ത്രീകളാണ്. കുടിയേറ്റ, നിര്‍മാണ, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായുള്ള ആദ്യ ദേശീയതല ഡേറ്റബേസ് ആണ് പോര്‍ട്ടല്‍. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനാണ് പോര്‍ട്ടല്‍.
നിലവില്‍ നാനൂറിലേറെ തൊഴിലുകള്‍ പോര്‍ട്ടലിലുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വ്യക്തികള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനവും സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: