തിരുവനന്തപുരം: ഈശ്വര പ്രാർത്ഥന കേൾക്കവേ കൈ കൂപ്പി നിന്ന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. സമീപത്ത് കൈപിറകിൽ കെട്ടി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും. വിദ്യാഭാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും.
ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന് വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നൽകിയ സ്വീകരണമായിരുന്നു വേദി. ചടങ്ങുകൾ തുടങ്ങുമ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കായി കുട്ടി എത്തി. പ്രാർത്ഥന കേട്ടതോടെ കൈകൂപ്പി ശ്രീജേഷ് ഒളിമ്പിക്സ് മെഡൽ കൈക്കുള്ളിൽ ആക്കി കൈകൂപ്പി നിന്നു. എന്നാൽ സമീപത്തുനിന്ന് വിദ്യാഭ്യാസ മന്ത്രിആകട്ടെ കൈ പിന്നിൽ കെട്ടി നിന്നു . മറ്റ് ഉദ്യോഗസ്ഥരും കൈ കെട്ടി നിന്നു.
ആവേശോജ്ജ്വല സ്വീകരണമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. ശ്രീജേഷ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണെന്നും ആത്മ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണെന്നും ശിവൻ കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: