കണ്ണൂര്‍: കളിച്ചുകൊണ്ടിരിക്കെ ഗേറ്റ് തലയില്‍ വീണ് പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലിലാണ് സംഭവം. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദര്‍ ആണ് മരിച്ചത്. അയല്‍വീട്ടിലെ ഇരുമ്പ് ഗേറ്റ് ഹൈദറിന്റെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുമ്ബോഴായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പില്‍ നിന്ന് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: