കൊച്ചി : ഹര്‍ത്താലില്‍ പകച്ചു നില്‍ക്കാതെ കര്‍ഷകര്‍ക്ക് മാതൃകയായി യുവ കര്‍ഷനും ആലപ്പുഴ സ്വദേശിയുമായ ഫിലിപ്പ് ചാക്കോ. തിങ്കളാഴ്ച ഹര്‍ത്താല്‍ മൂലം പച്ചക്കറി വിലപ്പെടുപ്പിനെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം യുവകര്ഷകന് വഴിവക്കിലിരുന്ന് വിറ്റഴിച്ചത് 573 കിലോ പച്ചക്കറിയാണ്.
ഹര്‍ത്താല്‍ മൂലം വിളവെടുത്ത പച്ചക്കറികള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് ചാക്കോ ഇത്രയും പച്ചക്കറി വഴിയരികിലിട്ട് വിറ്റ് തീര്‍ത്തത്. കേരളത്തിലെ ഏറ്റവും വലിയ കൃത്യതാ കൃഷിയിടത്തിന് ഉടമ കൂടിയാണ് ചാക്കോ. 30 ഏക്കറിലാണ് ഫിലിപ്പിന്റെ കൃത്യതാ കൃഷി. പാവല്‍, കുറ്റിപ്പയര്‍, വള്ളിപ്പയര്‍, ചീര, വെണ്ട, പീച്ചില്‍, കുമ്പളം, മത്തങ്ങ, സ്നോവൈറ്റ് കുക്കുമ്പര്‍, പടവലം തുടങ്ങിയ പച്ചക്കറികള്‍ കഴിഞ്ഞ ദിവസം ഭാര്യ ആന്‍ മേരിക്കൊപ്പമെത്തിയാണ് കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ റോഡരികിലിട്ട് വിറ്റഴിച്ചത്.
പ്രാദേശിക കടകളാണ് ഫിലിപ്പിന്റെ പ്രധാന വിപണനകേന്ദ്രം. ഞായറും പിന്നാലെ തിങ്കളാഴ്ച ഹര്‍ത്താലും വന്നതിനെത്തുടര്‍ന്ന് കടകളില്‍ പച്ചക്കറി എടുക്കാതെവന്നു. വിളവെടുപ്പിന് പാകമായവ ചെടികളില്‍ നിര്‍ത്താനും കഴിയില്ല. മൂത്തുപോയാല്‍ അത് ഉപയോഗശൂന്യമാകും. മാത്രമല്ല ചെടികളുടെ ആരോഗ്യത്തെയും അത് ബാധിക്കും. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വിളവെടുത്ത പച്ചക്കറികള്‍ എറണാകുളത്തെത്തിച്ച് വിറ്റത്.
എല്ലാ ഇനങ്ങളിലുമായി ഏകദേശം 600 കിലോയോളം പച്ചക്കറികളാണ് വില്പനയ്ക്കെത്തിച്ചു. ഇതില്‍ ഭീരിഭാഗവും വിറ്റുപോയി. 30 കിലോയോളം വെണ്ടയ്ക്ക മാത്രം അവശേഷിച്ചു. അത് പിന്നീട് മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നാണ് ചാക്കോ കൃഷിയിലേ്ക്കിറങ്ങിയത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ 34 ഏക്കറില്‍ പച്ചക്കറി കൃഷി ചെയ്താണ് ഫിലിപ്പ് ചാക്കോ കാര്ഷികമേഖലയിലെക്ക് കടന്നുവന്നത്. വെള്ളപ്പൊക്ക പ്രദേശമായിരുന്നതിനാല് ആലപ്പുഴയിലെ കൃഷി പലപ്പോളും വെല്ലുവിളി സൃഷ്ടിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് കൃഷി പാലക്കാടേക്ക് മാറ്റി. ആലപ്പുഴയില്‍ ഇപ്പോള്‍ നാമമാത്ര ചാക്കോയ്ക്ക് കൃഷിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: