ആലപ്പുഴ: കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രഗതി പി. നായര്‍ക്ക് ലോക ക്ലാസിക് സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍.
സ്കോട്ട് 60 കി.ഗ്രാം, ബെഞ്ച് പ്രസ്സ് 30 കി.ഗ്രാം, ഡെഡ്ലിഫ്റ്റ് 95 കി.ഗ്രാം, ആകെ 185 കി.ഗ്രാം ഉയര്‍ത്തിയാണ് സ്വീഡനിലെ ഹാംസ്റ്റഡില്‍ നടന്നുവരുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്. കോഴിക്കോട് പി.എം. കുട്ടി റോഡില്‍, വളപ്പില്‍ വീട്ടില്‍ പ്രസീല-പ്രതാപന് ദമ്പതികളുടെ മൂത്ത മകളാണ് പ്രഗതി. മൂന്നാലിങ്കല്‍ പവര്‍ ഫിറ്റ്നസ് ജിമ്മിലാണ് പരിശീലനം നേടുന്നത്. കോച്ച് അബ്ദുസലീം സി.വിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: