ന്യൂദല്‍ഹി: പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. കാലാവസ്ഥയെ അതിജീവിക്കുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സംഘടിപ്പിക്കുന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് സമര്‍പ്പണം.
സംസ്ഥാന, കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും (കെവികെ) സംഘടിപ്പിക്കുന്ന പരിപാടിക്കിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറന്‍സ് റായ്പൂരില്‍ പുതുതായി നിര്‍മ്മിച്ച കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഗ്രീന്‍ കാമ്പസ് അവാര്‍ഡും ഈ അവസരത്തില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. ഇതിനോപ്പം നൂതന കൃഷി രീതികള്‍ അവലംബിക്കുന്ന കര്‍ഷകരുമായി സംവദിക്കും. കേന്ദ്ര കൃഷിമന്ത്രിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.
പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങളെക്കുറിച്ച്:
കാലാവസ്ഥാ വ്യതിയാനത്തിന്റെയും പോഷകാഹാരക്കുറവിന്റെയും ഇരട്ട വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) പ്രത്യേക സവിശേഷതകളുള്ള വിള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2021ല്‍ കാലാവസ്ഥാ പ്രതിരോധവും ഉയര്‍ന്ന പോഷകഗുണങ്ങളുമുള്ള അത്തരം മുപ്പത്തിയഞ്ച് വിള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ വരള്‍ച്ചയെ ചെറുക്കുന്ന തരത്തിലുള്ള കടല, കരിയല്‍ , വന്ധ്യത തുടങ്ങിയവ പ്രതിരോധിക്കാന്‍ കഴിവുള്ള തുവര, നേരത്തേ പാകമാകുന്ന സോയാബീന്‍ മുതലായ രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉള്‍പ്പെടുന്നു. അരി, ഗോതമ്പ്, തിന ,ചോളം, കടല, സ്പെയിനില്‍ ധാരാളമായി കാണുന്ന ഒരു കടല വര്‍ഗ്ഗമായാ ക്വിനോവ, കുതിരക്ക് കൊടുക്കുന്ന ഗോതമ്പ്, ചതുര പയര്‍, ഫാബ ബീന്‍ എന്ന ഒരു തരം വന്‍പയര്‍ എന്നിവയുടെ ജൈവ ഫോര്‍ട്ടിഫൈഡ് ഇനങ്ങളും ഉള്‍പ്പെടും.
ഈ പ്രത്യേക സവിശേഷതകളുടെ വിള ഇനങ്ങളില്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചില വിളകളില്‍ കാണപ്പെടുന്ന പോഷകാഹാര വിരുദ്ധ ഘടകങ്ങളെ അഭിസംബോധന ചെയ്യുന്നവയും ഉള്‍പ്പെടുന്നു. അത്തരം ഇനങ്ങളുടെ, ഉദാഹരണത്തിന് പൂസ ഡബിള്‍ സീറോ കടുക് 33, ആദ്യത്തെ കനോല ഗുണനിലവാരമുള്ള ഹൈബ്രിഡ് ആര്‍സിഎച്ച് 1 < 2% എറൂസിക് ആസിഡും <30 പിപിഎം ഗ്ലൂക്കോസിനോലേറ്റുകളും കുനിറ്റ്സ് ട്രിപ്സിന്‍ ഇന്‍ഹി ബിറ്ററും ലിപോക്സിജനേസും എന്ന രണ്ട് പോഷക വിരുദ്ധ ഘടകങ്ങളില്‍ നിന്ന് മുക്തമായ സോയാബീന്‍ ഇനവും ഉള്‍പ്പെടുന്നു. സോയാബീന്‍, സോര്‍ഗം, ബേബി കോണ്‍ എന്നിവയില്‍ പ്രത്യേക സ്വഭാവമുള്ള മറ്റ് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്മെന്റിനെക്കുറിച്ച്:
ബയോട്ടിക് സമ്മര്‍ദ്ദങ്ങളില്‍ അടിസ്ഥാനപരവും തന്ത്രപരവുമായ ഗവേഷണങ്ങള്‍ ഏറ്റെടുക്കാനും മാനവ വിഭവശേഷി വികസിപ്പിക്കാനും നയപരമായ പിന്തുണ നല്‍കാനും റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് മാനേജ്മെന്റ് സ്ഥാപിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് 2020-21 അക്കാദമിക് സെഷന് മുതല്‍ പിജി കോഴ്സുകള്‍ ആരംഭിച്ചു.
ഗ്രീന്‍ കാമ്പസ് അവാര്‍ഡുകളെക്കുറിച്ച്:
സംസ്ഥാന, കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകള്‍ അവരുടെ ക്യാമ്പസുകളെ കൂടുതല്‍ ഹരിതവും വൃത്തിയുള്ളതുമാക്കി മാറ്റുന്ന രീതികള്‍ വികസിപ്പിക്കുന്നതിനോ സ്വീകരിക്കുന്നതിനോ പ്രചോദിപ്പി ക്കുന്നതിനാണ് ഗ്രീന്‍ കാമ്പസ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ‘സ്വച്ഛ് ഭാരത് മിഷന്’, ‘വേസ്റ്റ് ടു വെല്‍ത്ത് മിഷന്’, ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള കമ്മ്യൂണിറ്റി കണക്റ്റ്. എന്നിവയില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: