കൊച്ചി: പുരാവസ്തു ശേഖരത്തിന്റെ മറവിലുള്ള സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മോന്സന് മാവുങ്കലിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി പരാതിക്കാരന് ഷമീര്‍. തനിക്ക് തരാനുള്ള പണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിച്ചത് സുധാകരന് നേരിട്ടായിരുന്നു എന്നാണ് പരാതിക്കാരന്റെ വെളിപ്പെടുത്തല്‍. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാനെന്ന വ്യാജേന 25 ലക്ഷം രൂപ താന്‍ നല്‍കിയത് സുധാകരന്റെ ഉറപ്പിന്മേലാണെന്നും ഷമീര്‍ വാര്‍ത്താ ചാനലിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2018 നവംബറില്‍ മോന്‍സന്റെ കലൂരിലെ വീടില് വെച്ചായിരുന്നു സുധാകരനുമായുള്ള കൂടിക്കാഴ്ച. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റിയെ ഇടപെടുത്തിക്കാമെന്ന് സുധാകരന് തങ്ങല്‍ക്ക് ഉറപ്പുനല്‍കിയതായും പരാതിക്കാരന് പറഞ്ഞു. ഹൈബി ഈഡനുമായും മോന്സണ് അടുത്ത ബന്ധമുണ്ടെന്ന് ഷമീര്‍ വ്യക്തമാക്കി.
സംഭവം വിവാദത്തിലായതോടെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. തനിക്ക് മോന്‍സണുമായി നേരിട്ട് ബന്ധമില്ലെന്ന് ജിജി തോംസണ്‍ വ്യക്തമാക്കി.
മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണയൊഴിക്കുന്ന റാന്തല്‍ വിളക്ക്, ക്രിസ്തുവിന്റെ വെള്ളി നാണയങ്ങള്‍, ഈസയുടെ അംശവടി എന്നീ പുരാവസ്തുക്കല്‍ തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മോന്‍സന്റെ തട്ടിപ്പുകള്‍. മോന്‍സന്റെ ഇടപാടുകളില്‍ പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുന്നത്.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖകള്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൗണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി കലൂരിലാണ് ഇയാളുടെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാള്‍ക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്നും െ്രെകംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: