കോഴിക്കോട്: ഒന്നര മണിക്കൂറോളം തല പാത്രത്തില്‍ കുരുങ്ങി ദുരിതമനുഭവിച്ച കുഞ്ഞിന് രക്ഷകരായി അഗ്നിഗമനേ സേന.
കൊടുവള്ളിയില്‍ അബ്ദുള്‍ ഖാദര്‍-അര്‍ഷിന ദമ്പതികളുടെ മകന് രണ്ടുവയസ്സുകാരന് മുഹമ്മദ് സിനാന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 11 ന് വീട്ടില്‍ അടുക്കളയില്‍ കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അലുമിനിയം പാത്രം കുടുങ്ങിയത്.
വീട്ടുകാരും അയല്‍വാസികളും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വീട്ടുകാര്‍ കൊടുവള്ളി പോലീസുമായി ബന്ധപ്പെട്ടു. കുട്ടിയെ മുക്കം ഫയര്‍സ്റ്റേഷനില്‍ എത്തിക്കാന്‍ അവര്‍ നിര്‍ദേശിച്ചു. ഉടന്‍ വീട്ടുകാരും അയല്‍വാസികളും കുട്ടിയുമായി മുക്കം ഫയര്‍സ്റ്റേഷനില്‍ എത്തി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ചാണ് പാത്രം മുറിച്ചത്. സ്റ്റേഷന് ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: