തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന് എഐസിസി അംഗത്വവും രാജിവച്ചു. സംസ്ഥാന നേതൃത്വത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. എഐസിസി സെക്രട്ടറി താരീഖ് അന്‍വര്‍ നേരിട്ട് കാണാനിരിക്കെയാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള രാജി പ്രഖ്യാപനം.
താരിഖിന്റെ സന്ദര്‍ശനത്തില്‍ വിയോജിപ്പ് കൂടിയാണ് സുധീരന്റെ മുന്‍കൂര്‍ രാജിയില്‍ വ്യക്തമാകുന്നത്. സുധീരന് ഗുരുതമായ ആരോപണങ്ങളാണ് ഹൈക്കമാന്റിന് നല്കിയ രാജിക്കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ പുതിയ നേതൃത്വം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടിയിരക്കുകയാണെന്നാണ് സുധീരന്റെ ആരോപണം. ഇതിന്റെ ഉത്തരവാദിത്തം ഹൈക്കമാന്റിനാണെന്നും സുധീകരന് കത്തില്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രാജിവെച്ചൊഴിയുന്നത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു വരുന്നതിനിടെ സുധീരന്റെ രാജി കെപിസിസിക്ക് അടുത്ത തലവേദനയാകും.
സുധീരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തനിക്കെതിരെ സൈബര്‍ ഇടങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വളരെ മോശമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ചിത്രീകരിക്കുന്നതിലും സുധീരന് അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: