കുവൈത്ത്: സേവാദര്‍ശന്‍ കുവൈത്ത്നല്കുന്ന ‘കര്‍മയോഗി പുരസ്കാരം’ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാറിന്. മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം.
‘മൂന്നുപതിറ്റാണ്ടുകളായി മലയാള മാധ്യമ രംഗത്ത് വളരെ പ്രശംസനീയമായ പ്രവര്‍ത്തനം കാവ്ചവെച്ചയാളാണ് പി ശ്രീകുമാര്‍. ഇത് കണക്കിലെടുത്താണ് അദേഹത്തിന് പുരസ്കാരം സമ്മാനിക്കുന്നത്’ സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ സമ്മാനിക്കും.
‘മാനവ സേവാ മാധവ സേവാ’ എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ സേവാദര്‍ശന്‍ വിവിധ മേഖലകളിലെ സമഗ്ര സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ”കര്‍മ്മയോഗി പുരസ്കാരം”. കവി എസ് രമേശന് നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്ക്കാരം
കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ജന്മഭൂമിയില് കായിക ലേഖകനായിട്ടായിരുന്നു തുടക്കം. നിരവധി ദേശിയ അന്തര്‍ ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അഭിമുഖങ്ങളായിരുന്നു ശ്രീകുമാറിനെ അടയാളപ്പെടുത്തുന്ന മറ്റൊരു മേഖല. അഭിമുഖം ചെയ്യപ്പെടുന്നവരുടെ വ്യക്തിത്വവും നേട്ടങ്ങളും സമകാലീന വിവരങ്ങളും സൂക്ഷ്മമായി വായനക്കാരിലേക്ക് പകര്‍ന്നു നല്കുന്നവയായിരുന്നു അവ. ദലൈലാമ, കെ ആര് നാരാണന്, എല്‍ കെ അദ്വാനി, ശ്രീ ശ്രീ രവിശങ്കര്‍, പി ടി ഉഷ, പി പരമേശ്വരന്, ശ്രീ എം തുടങ്ങിയവരുമായി നടത്തിയ സുദീര്‍ഘ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടി.
കേരളം ചര്‍ച്ച ചെയ്ത നിരവധി വാര്‍ത്തകള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രീകുമാറിനു കഴിഞ്ഞു. ആര് ശങ്കര്‍, ആര് എസ് എസ് ശാഖയില്‍ പോയിരുന്നതും സിപിഎം നേതാവ് എസ് രാമചന്ദ്രന് പിള്ള ആര്‍എസ് എസ് പ്രവര്‍ത്തകനുമായിരുന്നു എന്നുമുള്ള ശ്രീകുമാറിന്റെ വസ്തുതാ പരമാമായ വാര്‍ത്തകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. ജന്മഭുമിയുടെ തിരുവനനന്തപുരം, ന്യൂദല്‍ഹി ബ്യൂറോ ചീഫ്, പ്രത്യേക ലേഖകന്‍, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ശ്രീകുമാര്‍ നിലവില്‍ ഓണ്‍ലൈന്‍ എഡിറ്ററാണ്.
മികച്ച സംഘാടകന്‍ കൂടിയായ ശ്രീകുമാര്‍ മൂന്നര പരിറ്റാണ്ടിലേറെയായി ബാലഗോകുലത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നു. മീഡിയയുടെ ചുമതലയുള്ള സംസ്ഥാന നിര്‍വാഹക സമിതി അംഗമാണിപ്പോള്‍. കേരള പത്ര പ്രവര്‍ത്തകയൂണിയന്‍, കേസരി ട്രസ്സ് എന്നിവയുടെ സെക്രട്ടറി ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
അമേരിക്ക, യു എ ഇ, ആസ്ര്ടേലിയ ശ്രീലങ്ക, മലേഷ്യ സിംഗപ്പുര്‍ തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ശ്രീകുമാറിന്റെ യാത്രാ വിവരണ ലേഖനങ്ങള്‍ പ്രത്യേക അനുഭവം നല്കുന്നവയാണ്. ‘അമേരിക്ക കാഴ്ചയ്ക്കപുറം‘ എന്ന യാത്രാവിവരണ പുസ്ത്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത’. ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന് വരെ’, ‘പ്രസ് ഗാലറി കണ്ട സഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമോശ്വരം വരെ’ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ബാലാവകാശം സംബന്ധിച്ച പഠനത്തിന് യുനിസെഫ് ഫെലോഷിപ്പ്, ആധുനിക കേരളത്തിന്റെ സമരചരിത്ര രചനയക്ക് കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് ഉള്‍പ്പെടെ പുരസ്ക്കാരങ്ങള്‍ നേടി
ചാനല്‍ ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ് പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: