ബെംഗളൂരു: രാജ്യത്ത് നാളെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനജീവിതം സുഗമമായി നടക്കുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് എല്ലാ ബസുകളും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ബന്ദില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കുവാന് എല്ലാ സര്‍വീസ് ഓപ്പറേറ്റര്‍മാരോടും സേവനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം ക്രമസമാധാന നില സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലേക്കും അധിക പോലീസ് സേനയെയും അയക്കുന്നുണ്ട്. ട്രെയിന്‍, ഫ്ലൈറ്റ് സേവനങ്ങള്‍ ഇന്നേ ദിവസം സാധാരണ രീതിയില്‍ തന്നെ നടക്കും. നാളെ നടക്കുന്ന ബന്ദിന് ഇടതു സംഘടനകളും കോണ്‍ഗ്രസും ജെഡി (എസ്) അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ നാളെ സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കേരള ആര്‍ടിസി വ്യക്തമാക്കി. .യാത്രക്കാരുടെയും ജീവനക്കാരുടെയും കുറവ് പരിഗണിച്ചാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ നിര്‍ദേശപ്രകാരവും ഡിമാന്‍ഡ് അനുസരിച്ചും മാത്രം നടത്തും.
രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെ.എസ്ആര്ടിസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: