Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തകര്‍ന്നടിയുമോ ചൈനയുടെ എവര്‍ഗ്രാന്‍ഡെ?

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍ ഹുയി കാ യാന്‍ എന്ന കോടീശ്വരന്‍ 1996 ല്‍ സ്ഥാപിച്ചതാണ് എവര്‍ഗ്രാന്‍ഡെ. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിലൊന്ന്. രണ്ടു ലക്ഷം ജീവനക്കാര്‍. ഓരോ വര്‍ഷവും സൃഷ്ടിക്കുന്നത് 38 ലക്ഷം അനുബന്ധ തൊഴില്‍. ഫോബ്‌സ് കണക്കനുസരിച്ച് ഹുയി കാ യാനിന്റെ ആസ്തി 10.6 ബില്ല്യണ്‍ ഡോളര്‍ (78,000 കോടി). രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടീമായ ഗ്വാങ്‌ചോ എഫ്‌സിയുടെ ഉടമ. ലോകത്തെ ഏറ്റവും വലിയ സോക്കര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും കമ്പനി നടത്തിവരുന്നു. റിയല്‍ എസ്റ്റേറ്റിനപ്പുറം ധനകാര്യം, വൈദ്യുതി കാറുകള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍, തീം പാര്‍ക്ക് എന്നീ ബിസിനസുകളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 05:00 am IST
in Main Article

കോവിഡിന് പുറമെ സാമ്പത്തിക മഹാമാരിക്കും ചൈനയില്‍ നിന്ന് തുടക്കമാവുകയാണോ എന്ന ഉത്കണ്ഠയിലാണ് ലോകം. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിലെ  ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് വന്‍ തകര്‍ച്ചയെ നേരിടുന്നത്. കോടാനുകോടികള്‍ വായ്‌പയെടുത്ത കുത്തകകളെ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് എവര്‍ഗ്രാന്‍ഡെ എന്ന ഭീമന് തിരിച്ചടിയായത്. നിയന്ത്രണത്തെ തുടര്‍ന്ന് കടുത്ത പണക്കമ്മി അലട്ടിയപ്പോള്‍ അത് നികത്താന്‍ ഭവനപദ്ധതികള്‍ വന്‍ ഡിസ്്കൗണ്ടിന് വില്‍പ്പനക്കു വെച്ചതോടെ തകര്‍ച്ചയും തുടങ്ങി. ഇപ്പോള്‍ പലിശയടയ്‌ക്കാന്‍ നിവൃത്തിയില്ല. ബോണ്ടിന് വിലയിടിഞ്ഞു. കഴിഞ്ഞ ഒറ്റ വര്‍ഷം ഓഹരി വില താഴേക്കു പതിച്ചത് 85 ശതമാനം! 300 ബില്ല്യണ്‍ ഡോളര്‍ (22 ലക്ഷം കോടിയിലേറെ)ആണ് എവര്‍ഗ്രാന്‍ഡെ കമ്പനിയുടെ ബാങ്ക് വായ്‌പ. ഇതിനിടെ ചില ബാധ്യതകള്‍ തീര്‍ത്തുവെന്ന എവര്‍ഗ്രാന്‍ഡെയുടെ പ്രഖ്യാപനം ഹോങ്കോങ് വിപണിയില്‍  ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്.

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍ ഹുയി കാ യാന്‍ എന്ന കോടീശ്വരന്‍ 1996 ല്‍ സ്ഥാപിച്ചതാണ് എവര്‍ഗ്രാന്‍ഡെ. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിലൊന്ന്. രണ്ടു ലക്ഷം ജീവനക്കാര്‍. ഓരോ വര്‍ഷവും സൃഷ്ടിക്കുന്നത് 38 ലക്ഷം അനുബന്ധ തൊഴില്‍. ഫോബ്‌സ് കണക്കനുസരിച്ച് ഹുയി കാ യാനിന്റെ ആസ്തി 10.6 ബില്ല്യണ്‍ ഡോളര്‍ (78,000 കോടി). രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടീമായ ഗ്വാങ്‌ചോ എഫ്‌സിയുടെ ഉടമ. ലോകത്തെ ഏറ്റവും വലിയ സോക്കര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും കമ്പനി നടത്തിവരുന്നു. റിയല്‍ എസ്റ്റേറ്റിനപ്പുറം ധനകാര്യം, വൈദ്യുതി കാറുകള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍, തീം പാര്‍ക്ക് എന്നീ ബിസിനസുകളുമുണ്ട്.  

ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലകളില്‍ ഒന്നാണ് നിര്‍മ്മാണ മേഖല. അപ്പോള്‍ ആ മേഖലയില്‍ വരുന്ന മാന്ദ്യം രാജ്യത്തെ മുഴുവന്‍ ബാധിക്കും. എവെര്‍ഗ്രാന്‍ഡ് ചൈനയുടെ ജിഡിപിയില്‍ 2 ശതമാനം സംഭാവന ചെയ്യുന്ന കമ്പനിയാണ്. കൂടാതെ ആഗോള വിപണിയില്‍ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ വാങ്ങുന്ന കമ്പനി കൂടിയാണ്. ചൈന ആഗോള സ്റ്റീല്‍ ഉപഭോഗത്തിന്റെ 50 ശതമാനമുള്ള രാജ്യമാണ്. ഏകദേശം 8  കോടിയോളം വീടുകള്‍ ചൈനയില്‍ വില്‍ക്കാനാവാതെ ഉണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ജിഡിപിയില്‍ 17 ശതമാനം അതായത് അവരുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ഘടകമാണ് ഹൗസിങ് & കൊമേര്‍ഷ്യല്‍ മേഖല. അപ്പോള്‍ എവെര്‍ഗ്രാന്‍ഡിന്റെ തകര്‍ച്ച കൊണ്ടുമാത്രം അവരുടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുമെന്നു കരുതപ്പെടുന്നു. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ  ജനസംഖ്യ  പ്രശ്‌നങ്ങള്‍ ഒരുവശത്ത്, നാടുവിട്ടു പോകുന്ന മള്‍ട്ടിനാഷണല്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ ആഘാതം മറുവശത്ത്, ഒടുവില്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റിയല്‍-എസ്റ്റേറ്റ്  മേഖലയുടെ തകര്‍ച്ചയും. ചൈന മിക്കവാറും ജപ്പാനെപ്പോലെ നീണ്ടു നില്‍ക്കുന്ന ഒരു മാന്ദ്യത്തിലേക്ക് കടന്നേക്കം.

ഇതിനേക്കാള്‍ ഏറെയാണ് ഇനി മുന്നോട്ട് ചൈനീസ് റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വിശ്വാസ്യത നഷ്ടം. എവെര്‍ഗ്രാന്‍ഡ് പിടിച്ചു നില്‍ക്കാന്‍ ചെയ്ത തട്ടിപ്പുകള്‍ ഓരോന്നോരാന്നായി ഇപ്പോള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. തകര്‍ച്ച മുന്നില്‍ കണ്ട കമ്പനി സാധാരണക്കാരെ കബളിപ്പിച്ച്  ഇല്ലാത്ത പദ്ധതികള്‍ വിറ്റ് 6.5 ബില്യണ്‍ ഡോളര്‍ വകമാറ്റിയെന്നും അവരുടെ മാനേജ്‌മെന്റിലെ ചിലര്‍ വന്‍തോതില്‍ ക്രിപ്‌റ്റോ കറന്‍സിയിലൂടെ കമ്പനിയുടെ പക്കലുള്ള ഫണ്ട് കടത്തിയെന്നും ഊഹങ്ങളുണ്ട്. അത് മൂലമാണ് ചൈന ക്രിപ്റ്റോ കറന്‍സി നിരോധിച്ചത്. ഇതൊക്കെ ചൈന എന്ന ‘സുസ്ഥിര രാഷ്‌ട്രീയ നേതൃത്വം’എത്ര മാത്രം നിരുത്തരവാദിത്വത്തോടെയാണ് ധനകാര്യ മാനേജ്മന്റ് നടത്തിയത് എന്ന് തെളിയിക്കുന്നു!

കൊവിഡ് മഹാമാരിക്ക് തുടക്കമിട്ട ചൈന, ധനകാര്യ മഹാമാരിക്കു തുടക്കമിടുകയാണോ എന്ന ചങ്കിടിപ്പിലാണു ലോകം.  

2008ല്‍ അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്‌സ് പൊട്ടി ലോകമാകെ സാമ്പത്തിക മാന്ദ്യം വന്ന പോലാകുമോ എന്നും സന്ദേഹമുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ അടുത്ത വീഴ്ചയുടെ തുടക്കം ചൈനയില്‍ നിന്നാവും എന്ന ഒട്ടേറെ വിദഗ്ധരുടെ പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. 158 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള ലീമാന്‍ 2008 സെപ്തംബര്‍ 15നാണ് 63,000 കോടി ഡോളറിന്റെ ബാധ്യതയുമായി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരിമിത മൂലധനത്തിന്റെ പിന്‍ബലത്തില്‍ സുരക്ഷിതമല്ലാത്ത വായ്‌പകള്‍ വാരിക്കോരി നല്‍കിയതാണു ലീമാന്റെ അടിത്തറ തകര്‍ത്തത്. കെട്ടിട നിര്‍മ്മാണ ബിസിനസിനു പുറമേ മറ്റുപല രംഗങ്ങളിലേക്കും കടന്നു നഷ്ടം വരുത്തിയതാണു പ്രതിസന്ധിക്കു കാരണമെന്നും പറയപ്പെടുന്നു. ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങി, ഫുട്‌ബോള്‍ അക്കാദമിയും കൂറ്റന്‍ സ്റ്റേഡിയവും സ്ഥാപിച്ചു. ഇലക്ട്രിക് കാറുകളുടെ കമ്പനി വരെ തുടങ്ങി. ഇതിനെല്ലാം കടം വാങ്ങിയ ശതകോടികള്‍ തിരിച്ചടയ്‌ക്കാന്‍ പറ്റാതായി. പലരുടേയും ജീവിത സമ്പാദ്യം തന്നെ എവര്‍ഗ്രാന്‍ഡെ വിഴുങ്ങി. അവര്‍ ഷെന്‍സെന്‍ നഗരത്തിലെ കമ്പനി ആസ്ഥാനം ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലും ഇടിച്ചു കയറി പ്രതിഷേധവും ധര്‍ണയും നടത്തി. നിലവില്‍ എവര്‍ഗ്രാന്‍ഡെയുടെ 800 പദ്ധതികള്‍ അപൂര്‍ണമാണ്, പണം അടച്ച 10 ലക്ഷം പേര്‍ക്കു പാര്‍പ്പിടം കിട്ടിയില്ല.

അതിരുവിട്ടുള്ള വളര്‍ച്ച നേടാന്‍ അമിതമായി കടമെടുക്കുക എന്ന ചൈനീസ് നയത്തിന്റെ പരിണതഫലമാണ് എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച. അവരുടെ വായ്‌പകള്‍ 30000 കോടി ഡോളറിന്റേതാണ്. ചൈനയിലെ 280 നഗരങ്ങളിലായി അവര്‍ വര്‍ഷം 6 ലക്ഷം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു വിറ്റിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്ന്.

നിര്‍മാണം, രൂപകല്‍പ്പന, സാധന സാമഗ്രികളുടെ വിതരണക്കാര്‍ തുടങ്ങി അനുബന്ധ കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയുണ്ടാകും എന്നത് ഉറപ്പ്. 171 ആഭ്യന്തര ബാങ്കുകളും 121 ധനകാര്യ സ്ഥാപനങ്ങളും എവര്‍ഗ്രാന്‍ഡെക്ക് വായ്‌പ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും കടുത്ത പ്രതിസന്ധിയുണ്ടാകും. തുടര്‍ന്ന് ബാങ്കുകളുടെ പൊതു വായ്‌പത്തോത് കുറയും. പലിശ നിരക്കുയരും-ഇതൊക്കെ ഉടനുണ്ടാകും. 2008ല്‍ അമേരിക്കയിലെ ‘ലീമാന്‍ ബ്രദേഴ്‌സ്’ തകര്‍ച്ചയുടെ മറ്റൊരു പതിപ്പാകുമോ 2021 ല്‍ ചൈനക്ക് എവര്‍ഗ്രാന്‍ഡെ എന്ന ചോദ്യം അലയടിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അനുരണനങ്ങള്‍ ലോകസമ്പദ് വ്യവസ്ഥയെ ഉലയ്‌ക്കുമെന്ന് ഉറപ്പ്.

ഡോ. സന്തോഷ് മാത്യു

(പോണ്ടിച്ചേരി കേന്ദ്രീയ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )

Tags: china
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.