മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അനുകൂല സാഹചര്യങ്ങളും ഉന്നതിയും ലഭ്യമാവും. ഒരു ഉത്തമ സുഹൃത്തിന്റെ സഹായം ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഔദ്യോഗിക ജീവിതത്തില്‍ സ്ഥാനമാറ്റത്തിന് അവസരമുണ്ട്. നിയമകാര്യങ്ങള്‍ അനുകൂലമാവും. നൂതനഗൃഹനിര്മാണത്തിന് തുടക്കമിടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
രാഷ്ട്രീയരംഗത്ത് ഉന്നതി ഉണ്ടാകും. ഉദ്യോഗകാര്യങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി ലഭിക്കും. മനോദുഃഖങ്ങള്‍ക്ക് ശമനമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
നിക്ഷേപതുല്യമായ ധനാഗമനത്തിന് അവസരം ഉണ്ട്. ഉന്നതരുമായുള്ള സമ്പര്‍ക്കത്തിന് വഴിയൊരുങ്ങും. സംശയാസ്പദമായ കാരണങ്ങളിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഭരണരംഗത്തിരിക്കുന്നവര്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരും. ഗൃഹനിര്‍മാണത്തിന് തുടക്കമിടാന്‍ സാധിക്കും. സത്കീര്‍ത്തി വര്‍ധിക്കും. ഉപജാപ പ്രവര്‍ത്തകരെ തന്മയത്വമായി കൈകാര്യം ചെയ്യും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഭൂസ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അവസരം സിദ്ധിക്കും. സന്താനങ്ങള്‍ ഉന്നതനിലയെ പ്രാപിക്കും. നൂതന ജീവിത ബന്ധങ്ങള്‍ കണ്ടെത്തും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കര്മമേഖലയില് മത്സരങ്ങളെ അതിജീവിക്കും. രോഗദുരിതങ്ങള്ക്ക് ശമനമുണ്ടാവും സേനാ വിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ആരോഗ്യസ്ഥിതിയില്‍ സ്ഥിരതയില്ലായ്മ നേരിടും. ദൈവാധീനപരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. അന്യദേശവാസത്തിന് അവസരം സിദ്ധിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സഹോദര തുല്യരായവരുടെ സഹായം സിദ്ധിക്കും. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കും. സന്താനങ്ങള്‍ക്ക് ഉന്നതി ലഭ്യമാവും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വിവാഹാദി മംഗളകര്‍മങ്ങള്‍ ഗൃഹത്തില്‍ നടത്താന്‍ യോഗമുണ്ട്. കടംവീടും. വ്യവഹാര നടത്തിപ്പുകളില്‍ അനുകൂല വിധി ലഭ്യമാവും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സത് സന്താന ലബ്ധി ആഗ്രഹിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. വാഹനയോഗമുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വൈദേശിക യാത്രക്ക് അവസരം സിദ്ധിക്കും. ജീവിതശൈലിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിക്കും. ഉദരരോഗ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: