ന്യൂദല്‍ഹി: ഇറ്റലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള മമതയുടെ അഭ്യര്‍ത്ഥന വിദേശകാര്യമന്ത്രാലയം വിലക്കി. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ അന്തസ്സിനും യോഗ്യതയ്ക്കും ചേരുന്നതല്ല ഈ പരിപാടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം നല്കി.
ഇറ്റലിയില്‍ പീസ് കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മമത അനുമതി തേടിയത്. പ്രധാനമന്ത്രി മോദിയ്ക്ക് തന്നോട് അസൂയയാണെന്നും അതിനാലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും മമത തിരിച്ചടിച്ചു.
സമാധാനത്തിനുള്ള ലോകസമ്മേളനം എന്ന പേരിലുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മമതയ്ക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍ ഇത് റോം കേന്ദ്രമാക്കിയുള്ള ഒരു ക്രിസ്തീയ അസോസിയേഷന്റെ പരിപാടിയാണ്. സംഘാടകനും സംഘടനയും നിലവാരമില്ലാത്തതാണെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: