Categories: Automobile

ഏറ്റവും കുറഞ്ഞ വിലയില്‍ ടാറ്റ മൈക്രോ എസ്‌യുവി; കാര്‍ വിപണി കൈയടക്കാന്‍ ‘പഞ്ച്’; പുറത്തിറങ്ങുന്നത് ഉത്സവ സീസണില്‍

ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന പഞ്ചിന് ഇംപാക്റ്റ് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമാണ്. നിലവിലെ ടാറ്റ കാറുകളിലെ പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍ക്ക് പുറമെ എസ്‌യുവി മസ്‌കുലറായ വീല്‍ആര്‍ച്ചുകളും എച്ച്ബിഎക്‌സ് കണ്‍സെപ്റ്റിനുണ്ട്.

Published by

ടാറ്റയുടെ മൈക്രോ എസ്‌യുവി ‘പഞ്ച്’ ഒക്ടോബര്‍ 4ന് വിപണിയില്‍ അവതരിപ്പിക്കും. ഉത്സവ സീസണില്‍ ഇറങ്ങുന്ന ‘പഞ്ചി’ ന്റെ വില തന്നെയാകും വാഹനപ്രേമികളെ അകര്‍ഷിക്കുക എന്നതില്‍ സംശയമില്ല. മഹിന്ദ്ര കെയുവി100, മാരുതി സുസുക്കി ഇഗ്‌നിസ് എന്നിവയ്‌ക്ക് പുറമെ ഹ്യുണ്ടേയ് പുറത്തിറക്കാനിരിക്കുന്ന കാസ്പര്‍ എന്നീ വാഹനങ്ങളോടാകും പഞ്ചിന്റെ വിപണിയുദ്ധം.

ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന പഞ്ചിന് ഇംപാക്റ്റ് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമാണ്. നിലവിലെ ടാറ്റ കാറുകളിലെ പോലെ സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍ക്ക് പുറമെ എസ്‌യുവി മസ്‌കുലറായ വീല്‍ആര്‍ച്ചുകളും എച്ച്ബിഎക്‌സ് കണ്‍സെപ്റ്റിനുണ്ട്.

ടാറ്റ ആള്‍ട്രോസ് മോഡലിലേതുപോലെ 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും മൈക്രോ എസ്‌യുവിടെ പ്രത്യേകതകളാണ്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് പെട്രോള്‍ എന്‍ജിന്‍ വകഭേദം മാത്രമായിരിക്കും പഞ്ചില്‍ ലഭിക്കുക. എന്നാല്‍, ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റയ്‌ക്ക് പദ്ധതിയുണ്ട്. 86 ബിഎച്ച്പി കരുത്തുപകരുന്ന 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മൈക്രോ എസ്‌യുവിയുടെ ഹൃദയം. മാനുവല്‍ എംഎംടി ഗിയര്‍ബോക്‌സുകളില്‍ പുതിയ വാഹനം ലഭിക്കും.

ടാറ്റ മോട്ടോഴ്‌സ് പഞ്ചിന്റെ ഇന്റീരിയറും പുറത്തു വിട്ടിട്ടുണ്ട്. ആള്‍ട്രോസിനു സമാനമായ ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടുകൂടിയ ഡാഷബോര്‍ഡാണ് കാറിന്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടാറ്റാ പ്രീമിയം ഹാച്ച്ബാക്കിന് ഏതാണ്ട് സമാനമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്‌റ്റോപ്പ്/സ്റ്റാര്‍ട്ട് ബട്ടണ്‍, ക്രമീകരിക്കാവുന്ന ഒര്‍വിഎം എന്നിവ ലഭിക്കും. ഒരു ഫ്‌ലാറ്റിഷ് ബോട്ടം ഉള്ള മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് ടാറ്റ പഞ്ചിന്റ മറ്റ് സവിശേഷതകള്‍. 4.5 ലക്ഷം മുതലാണ് ചെറു എസ്‌യുവിയുടെ വില ആരംഭിക്കുക എന്നാണ് പ്രാധമിക റിപ്പോര്‍ട്ട്. ഇത് വാഹന വിപണിയില്‍ ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ അംഗികാരം വര്‍ധിപ്പിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts