തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കേരളം വീണ്ടും 1500 കോടി രൂപ കൂടി കടമെടുക്കുന്നു.
കടപ്പത്രങ്ങളുടെ ലേലം സപ്തംബര്‍ 28ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് ഇ-കുബേര്‍ സംവിധാനത്തിലൂടെ നടക്കും. കേന്ദ്രം അനുവദിച്ച പരിധിക്കുള്ളിലാണ് ഈ കടമെടുപ്പ്. ഈ വര്‍ഷം 36,800 കോടി രൂപയാണ് കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്ന വായ്പാപരിധി. ഇതില്‍ ഡിസംബര്‍ 31 വരെ 23000 കോടിയുടെ വായ്പ അനുമതിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത്. അനുവദിച്ച വായ്പയില്‍ ഇനി 2300 കോടി രൂപ കൂടി വായ്പയെടുക്കാനുണ്ട്.
എന്നാല്‍ സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ അടിക്കടി കടമെടുക്കുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ കേരലം. സംപ്തംബര്‍ 21ന് 500 കോടി രൂപ കേരളം കടമെടുത്തിരുന്നു. ആഗസ്ത് 30ന് 3500 കോടിയും കേരളം വായ്പയെടുത്തിരുന്നു. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ 1500 കോടി രൂപ കടമെടുക്കുന്നത്.
കേരളത്തിന്റെ പൊതുകടം മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനമാണ്. 2015നും 2019നും ഇടയില്‍ കേരളത്തിന്റെ വരുമാനം 61 ശതമാനത്തില്‍ നിന്നും 55 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇതിന് പിന്നാലെയാണ് കോവിഡ് മഹാമാരിയുടെ ആഘാതം. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കേരളം വ്യത്യസ്ത ശൈലിയില്‍ ചിന്തിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇതു വരെ പ്രശ്നപരിഹാരങ്ങള്‍ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: