ന്യൂദല്‍ഹി : കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഇരുവരും ചര്‍ച്ച നടത്തി കഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭഗത് സിങ് ദിനത്തിലാണ് ഇരുവരും കോണ്‍ഗ്രസ്സില്‍ ചേരുന്നത്.
സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ കഴിഞ്ഞ ചര്‍ച്ച നടത്തിയിരുന്നു. ജിഗ്നേഷ് മേവാനിയും രാഹുല്‍ഗാന്ധിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും തോറ്റു.
കനയ്യയ്ക്കും ജിഗ്നേഷിനുമൊപ്പം ഇരുവരുടേയും അനുയായികളും അന്ന് കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യയ്ക്ക് ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ച പണം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ്സിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സിപിഐ നേതാവ് ഡി. രാജ കനയ്യയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: