ന്യൂദല്‍ഹി: നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഭഗവാന് ഗോരഖ്നാഥന്റെ ഭടന്മാരായ ഗൂര്‍ഖകളായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശങ്കരാചാര്യരുടെ നാട്ടിലെ ഹിന്ദുക്കളെ രക്ഷിക്കാനായി ഗോരഖ്നാഥന്റെ അനുയായികളാണ് നിയോഗിക്കപ്പെട്ടത്.
ഗൂര്‍ഖാ റൈഫിള്‍സിലെ ഭടന്മാരാണ് അന്ന് മലബാറില്‍ കലാപം അടിച്ചമര്‍ത്തിയത്, പാഞ്ചജന്യ വീക്കിലി മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറില്‍ ആയിരക്കണക്കിന് ഹിന്ദുക്കളെയാണ് ജിഹാദികള്‍ കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തില്‍ പതിനായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി അമ്മമാരും സഹോദരിമാരും ബലാല്‍സംഗത്തിന് ഇരയായി. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
വീരസവര്‍ക്കറും ഡോ. ബി.ആര് അംബേദ്ക്കറും ആനി ബസന്റും അടക്കമുള്ളവര്‍ മലബാറിലെ ഹിന്ദു കൂട്ടക്കൊലകള്‍ക്കെതിരെ പ്രതികരിച്ചവരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: