ന്യൂദല്‍ഹി: ഏകാത്മ മാനവദര്‍ശനത്തിന്റെ അഗ്രഗാമിയായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്‌ട്ര നിര്‍മ്മാണത്തില്‍ അദ്ദേഹം സ്വന്തം ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകള്‍ എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് പ്രചോദനമേകുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കു പുറമെ രാഷ്‌ട്രീയ രംഗത്തെ നിരവധിപേരാണ് ദീന്‍ദയാല്‍ ഉപാധ്യായയെ സ്മരിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: