തിരുവനന്തപുരം : കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് രാജിവെച്ചൊഴിഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറി. അടുത്തിടെ ഡിസിസി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി നിലനിന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്.
കെപിസിസി പുനഃസംഘടന യില്‍ ഉള്‍പ്പടെ തന്നെ പരിഗണിക്കാത്തതില്‍ ഉള്ള അതൃപ്തി സുധീരന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ രാഷ്ട്രീയകാര്യ സമിതി യോഗം നടത്താത്തതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി താന്‍ കോണ്‍ഗ്രസ്സിനുള്ളിലെ സാധാരണ പ്രവര്ത്തകന് ആയി തുടരുമെന്ന് രാജിക്കത്ത് കൈമാറിയ ശേഷം സുധീരന് പ്രതികരിച്ചു.
രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ രാജിവെച്ചൊഴിയുന്നത്. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു വരുന്നതിനിടെ സുധീരന്റെ രാജി കെപിസിസിക്ക് അടുത്ത തലവേദനയാകും.
സുധീരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇ്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം രാജി സംബന്ധിച്ച് കാരണം സുധീരന് വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: