ഗുവാഹത്തി: അസമില്‍ ദാരാംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കലിനിടെ പോലീസിനെ ആക്രമിക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയടക്കമുള്ള തീവ്രവാദ ശക്തികളാണെന്ന് ബിജെപി ആരോപിച്ചു.
ഗോരുഖുട്ടിലെ സംഭവത്തതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനരീതി വ്യക്തമാണ്. പ്രദേശത്ത് ബോധപൂര്‍വ്വം അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യെമെന്ന് ബിജെപി എംപി ദിലീപ് സൈകിയ പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇസ്ലാമിസ്റ്റ് സംഘടന നിരോധിക്കപ്പെട്ടിട്ടുണ്ട്. ഗോരുഖുട്ടിലെ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും മറ്റ് രാഷ്ട്രീയ, അരാഷ്ട്രീയ സംഘടനകളുമുണ്ട്. അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തില്‍ ഈ വസ്തുതകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ള ആളുകളെ സംഘടിപ്പിക്കാനും പോലീസിനെ ആക്രമിക്കാനും മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. അക്രമികള്‍ അത് കൃത്യമായി നടപ്പാക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് ഭബേഷ് കലിത ചൂണ്ടിക്കാട്ടി. സംശയാസ്പദമായ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് ബിജെപി പിന്തുണയുണ്ടാകുെമെന്നും അദ്ദേഹം പറഞ്ഞു.
സിപജ്ഹര്‍ റവന്യൂ സര്‍ക്കിളിന് കീഴിലുള്ള ഗോരുഖുട്ടിയിലും മറ്റ് ഗ്രാമങ്ങളിലും കുടിയൊഴിപ്പിക്കലിനിടെ പോലീസും കയ്യേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: