വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അതേ സമയം, ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നല്‍ നല്‍കി.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വൈറ്റ് ഹൗസില്‍ മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച അവസാനിച്ചു. ബൈഡനുമായുള്ള ഉഭയകക്ഷി ചര്‍ച്ച വന്‍വിജയമായെന്ന് മോദി പറഞ്ഞു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നായിരുന്നു കൂടിക്കാഴ്ച. അമേരിക്കയില്‍ മോദിയുമായി പ്രഭാതം പങ്കിടുകയായിരുന്നു ബൈഡന്‍. വൈറ്റ് ഹൗസിലെ യുഎസ് പ്രസിഡന്‍റിന്റെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രിയ്‌ക്ക് ഊഷ്മളവരവേല്‍പ്പായിരുന്നു.
കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ വ്യത്യസ്തമായ ചുവടുകള്‍ വെച്ച വ്യക്തിയാണ് ജോ ബൈഡനെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ” ഈ വിഷയങ്ങള്‍ ഞങ്ങള്‍ ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. ഞങ്ങള്‍ പോസിറ്റീവായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം കാലാവസ്ഥാ വ്യതിയാനം, കോവിഡ് 19 മഹാമാരി, ക്വാഡ് സഖ്യം എന്നീ വിഷയങ്ങളില്‍ സവിശേഷമായ മുന്‍ കൈ താങ്കള്‍ എടുത്തു,”- പ്രധാനമന്ത്രി പറഞ്ഞു.
ഇരുനേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം ഇരുവരും ക്വാഡ് യോഗത്തില്‍ സംബന്ധിക്കും. യുഎസ് പ്രസിഡന്‍റുമായുള്ള പ്രഥമ കൂടിക്കാഴ്ചയ്‌ക്ക്ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിലെത്തുമ്പോള്‍അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ അവിടെ എത്തിയിരുന്നു. ബൈഡന്‍ യുഎസ് പ്രസിഡന്‍റായ ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്നത്. പലകുറി ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് തമ്മില്‍ കാണുന്നത് ഇതാദ്യം.
2014ല്‍ ജോ ബൈഡന്‍ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നപ്പോള്‍ ബൈഡനും മോദിയും തമ്മില്‍ കണ്ടിട്ടുണ്ട്. അന്ന് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആദ്യമായി ചുമതലയേറ്റ വര്‍ഷമായിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഉറ്റുനോക്കുന്നതായി ജോ ബൈഡന്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.ഇന്ന് പ്രഭാതത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാഷ്‌ട്രങ്ങളും തമ്മില്‍ ബന്ധം സുദൃഡമാക്കുമെന്നും ബൈഡന്‍ പറഞ്ഞു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്, കോവിഡ് 19 മഹാമാരി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെയും ചര്‍ച്ച ചെയ്യുമെന്നും ജോ ബൈഡന്‍ പറഞ്ഞു.
‘ഞാന്‍ ക്വാഡുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഇന്ത്യയിലെയും ജപ്പാനിലേയും ആസ്‌ത്രേല്യയിലെയും നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് പോവുന്നു. ഞങ്ങള്‍ അഫ്ഗാനിസ്ഥാനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതാണ് ന്യായമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്,’ -ഇതാണ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് പോകുന്നതിന് തൊട്ടു മുന്‍പ് ബൈഡന്‍ പറഞ്ഞത്. മോദിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി ഒട്ടേറെ അമേരിക്കന്‍ ഇന്ത്യക്കാരുടെ സംഘടനയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ വൈറ്റ് ഹൗസിന് മുന്‍പില്‍ സംഗമിച്ചിട്ടുണ്ട്.
നേരത്തെ മോദി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: