തിരുവനന്തപുരം: യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ തമസ്കരിക്കുകയും വ്യാജബിംബങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനുമാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മാപ്പിള കലാപബലിദാനി അനുസ്മരണ സമിതി ഉപാധ്യക്ഷന്‍ വല്സന് തില്ലങ്കേരി.മാപ്പിള കലാപകാരികള്‍ക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണ്. കേരള ഗാന്ധി കേളപ്പജി,കെ.മാധവന് നായര്‍, കെ.പി കേശവമേനോന് തുടങ്ങിയ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ മറവിയിലേക്ക് തള്ളിവാരിയംകുന്നനെയും ആലി മുസലിയാരെയും സ്വാതന്ത്യ സമര സേനാനികളായി പ്രതിഷ്ഠിക്കാനാണ് ശ്രമം നടക്കുന്നത്. പത്രസമ്മേളനത്തില്‍ തില്ലങ്കേരി പറഞ്ഞു.
സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ രാജ്യമെങ്ങും സ്വാതന്ത്ര്യ സമര ചരിത്രം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ചരിത്രത്തിലെ വില്ലന്മാരെ നായകന്മാരാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലീം പ്രീണനത്തിന്റെ യു ഡി എഫ് മാതൃക തന്നെയാണ് എല്‍ഡിഎഫും തുടരുന്നത്.
മാപ്പിള കലാപത്തെ വെള്ളപൂശാനും അതിലെ വില്ലന്മാര്ക്ക് സ്മാരകം പണിയുവാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്.കെ.മാധവന് നായരുടെയും കേളപ്പജിയുടെയും അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് മാന്യമായ സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതെന്തെന്ന് വ്യക്തമാക്കണം.
കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മകള്‍ പോലും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേളപ്പജിയുടെ സമാധി സ്ഥാനവും സത്യഗ്രഹ കേന്ദ്രവും തവനൂരില്‍ പാലം പണിയുടെ മറവില്‍ ഇല്ലാതാക്കാനാണ് നീക്കം.കേളപ്പജിയെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും സി പി എമ്മിന് സഹിക്കാനാവുന്നില്ല.
ഒക്ടോബര്‍ 7 ന് കേളപ്പജിയുടെ അമ്പതാം ശ്രദ്ധാഞ്ജലി ദിനത്തില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കേരളം കേളപ്പജിയിലേക്ക് എന്ന സന്ദേശവുമായി അനുസ്മരണ സദസുകള്‍ നടക്കും.
തുഞ്ചത്താചാര്യന്റെ നാട്ടില്‍ ഭാഷാപിതാവിന് ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യത്തെ മാറി മാറി വന്ന സര്‍ക്കാരുകള്‍ അട്ടിമറിച്ചത് ഇതിന്റെ മറ്റൊരു വശമാണ്. പ്രതിമകള്‍ അനിസ്ലാമികമാണെന്ന താലിബാന് മനോഭാവത്തെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
75 വര്‍ഷത്തിനു ശേഷംസ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സി പി എമ്മിന്റെ തീരുമാനം എഴുപത്തി അഞ്ചാം വര്‍ഷാഘോഷത്തിന്റെ മറവില്‍ മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി ഒളിച്ചു കടത്താനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ്.സാംസ്കാരിക, വിദ്യാഭ്യാസ വകുപ്പുകള്‍, സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ഇത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
മാപ്പിളക്കലാപത്തിലെ ക്രൂരമായ നരഹത്യയ്ക്ക് സാക്ഷ്യം വഹിച്ച തുവ്വൂര്‍ കിണര്‍ സംസ്ഥാന സര്‍ക്കാര്‍രക്തസാക്ഷി സ്മാരകമായി പ്രഖ്യാപിക്കണം. കാലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം, ഖിലാഫത്തിനെ ധീരമായിചെറുത്തു നിന്ന വിവിധഇസ്ലാമിക ധാരകള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ‘മാപ്പിള ലഹളക്കാലത്ത് 36 പേരെയാണ് തുവ്വൂരില്‍ മാത്രം തലവെട്ടി കിണറ്റില്‍ തള്ളിയത്.വാരിയംകുന്നന് കുഞ്ഞഹമ്മത് ഹാജിയുടെ അനുമതിയോടെയായിരുന്നു കൂട്ടക്കൊല . കലാപത്തെ മഹത്വവല്ക്കരിക്കാനും വാരിയംകുന്നനെ സ്വാതന്ത്യസമര സേനാനി ആക്കാനും ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ ചരിത്രം മറച്ചു പിടിക്കുകയാണ്.ഹിന്ദുക്കളെ കൊല ചെയ്തത് ഖിലാഫത്ത് കലാപകാരികളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തതുകൊണ്ടാണെന്ന കടുത്ത വിദ്വേഷപ്രചാരമാണ് ഇടത് ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്.നിരപരാധികളുടെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന നികൃഷ്ടമായ സമീപനമാണിത്. തുവ്വൂരില്‍ കൂട്ടക്കൊല നടത്തിയ മുസ്ലീം കലാപകാരികള്‍ ചെയ്തതിനേക്കാള്‍ ക്രൂരമായ മനോഭാവമാണ് ഇവര്‍ക്കുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. വല്സന് തില്ലങ്കേരി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി , അനുസ്മരണ സമിതി കണ്‍വീനര്‍ എം ഗോപാല്‍, കലാപത്തിനലെ ഇരകളുടെ പിന്മുറയില് പെട്ട ഭരത് ഭൂഷണ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: