Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹോട്ടലുകാരോട് വിവേചനമോ….നിയന്ത്രണങ്ങൾ പിൻ‌വലിക്കാത്തതിനാൽ പ്രതിസന്ധി രൂക്ഷം

കഴിഞ്ഞ മൂന്നു മാസത്തോളമായി ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കുന്നില്ല. സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 04:37 pm IST
in Thrissur

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാത്തതിനാല്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ തകര്‍ച്ചയിലേക്ക്. വ്യാപാരമേഖലയ്‌ക്കും മറ്റും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടും ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമുള്ള അതിനിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിനാല്‍ മേഖലയിലെ പതിസന്ധി തുടരുകയാണ്. കൊവിഡ് ഭീതിക്കിടെ ദുരിതത്തിലാണ് ഹോട്ടല്‍ ഉടമകളും ജീവനക്കാരുമിപ്പോള്‍.

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 5 മാസമായി  ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. നിലവില്‍ ഹോം ഡെലിവറിയും പാഴ്‌സലും മാത്രമേ ഹോട്ടലുകളില്‍ നിന്ന് അനുവദിക്കുന്നുള്ളൂ. ജനങ്ങള്‍ എത്താതായതോടെ വലിയ നഷ്ടത്തിലാണ് ഹോട്ടല്‍, റസ്റ്ററന്റ് മേഖല. ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോകുമ്പോള്‍ ഭക്ഷണം കഴിക്കാനും മറ്റും ആശ്രയിക്കുന്നത് ചെറുതും വലുതുമായ ഹോട്ടലുകളെയാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കുന്നില്ല. സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

ജില്ലയില്‍ ചെറുതും വലുതമായി 2000ലേറെ ഹോട്ടലുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000ഓളം തൊഴിലാളികള്‍ ഹോട്ടല്‍ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ജീവിത ചിലവുകള്‍ കണ്ടെത്താനാവാതെ ഹോട്ടലുടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. 85 ശതമാനം ഹോട്ടലുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീമമായ കെട്ടിടവാടക നല്‍കാനാകാതെ ഉടമകള്‍  ബുദ്ധിമുട്ടുമ്പോള്‍  ദിവസ വേതനക്കാരായ ജീവനക്കാരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് പലരും ഹോട്ടലുകള്‍ ആരംഭിച്ചത്. ഉപജീവനത്തിനും കുടുംബം പോറ്റാനുമായി നാട്ടിന്‍പുറങ്ങളില്‍ നടത്തുന്ന ചായക്കടകളും ചെറുകിട ഹോട്ടലുകാരും അനുഭവിക്കുന്ന ദുരിതം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ നൂറുക്കണക്കിന് ഹോട്ടലുകള്‍ ഇതിനകം പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലയ്‌ക്ക് സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 100 ദിവസത്തിലേറെയായി ഡൈനിങ് അനുവദിക്കാത്ത ഹോട്ടലുകള്‍ക്ക് ജിഎസ്ടി, തൊഴില്‍ക്കരം അടക്കമുള്ള നികുതിയടക്കണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഹോട്ടലുടമകളും തൊഴിലാളികളും കൂട്ടആത്മഹത്യ ചെയ്യേണ്ടി വരും. നിയമസഭ കാന്റീനിലും, കളക്‌ട്രേറ്റ്, പോലിസ്, ആശുപത്രി കാന്റീനുകളിലുമെല്ലാം ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണനയെന്ന് ഉടമകള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ എല്ലാ വ്യാപാരമേഖലകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പൊതുഗതാഗത സംവിധാനവും പഴയതുപോലെയായി. ഇവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളില്‍ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹോട്ടലുടമകള്‍ ആത്മഹത്യയുടെ വക്കില്‍

ഹോട്ടലുകളില്‍ ഡൈനിങ്് അനുവദിക്കാത്തതിനാല്‍ ഹോട്ടലുകള്‍ തുറക്കുവാനാകാതെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയിലെ നൂറുക്കണക്കിന് ചെറുകിട ഇടത്തരം ഹോട്ടലുടമകള്‍ ആത്മഹത്യയുടെ വക്കിലാണ്. കഴിഞ്ഞ 113 ദിവസമായി ഭൂരിഭാഗം ഹോട്ടലുടമകളും തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്‌പകള്‍ അടയ്‌ക്കാനാകാതെയും നിരവധി ഹോട്ടലുടമകള്‍ ഇതിനകം ആത്മഹത്യ ചെയ്തു. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് ഉടമകള്‍ക്ക് ഇപ്പോഴും അടയ്‌ക്കേണ്ടി വരുന്നത്. കെട്ടിട വാടക നല്‍കാനാകാതെയും ഉടമകള്‍ ബുദ്ധിമുട്ടുകയാണ്.. എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്.  സ്വയംതൊഴില്‍ കണ്ടെത്തി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഹോട്ടല്‍ മേഖലയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.

-ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്)

ഹോട്ടലുകാരോടുള്ള രണ്ടാനമ്മ പോര് അവസാനിപ്പിക്കണം

കൊവിഡ് കാലം മുതല്‍ അടച്ചുപൂട്ടി കിടക്കുകയാണ് ഭൂരിഭാഗം ഹോട്ടലുകളും. ചെറിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ ഹോട്ടലുകള്‍ തുറന്ന് പാര്‍സല്‍ നല്‍കാമെന്ന് ഉത്തരവ് ലഭിച്ചെങ്കിലും ഇപ്പോഴും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കൊവിഡ് വ്യാപനം കുറയുകയും 90 ശതമാനത്തിലേറെ മേഖലകള്‍ തുറന്ന് കൊടുക്കുകയും ചെയ്തിട്ടും ഹോട്ടലുകാരോട് മാത്രം സര്‍ക്കാര്‍ രണ്ടാനമ്മ പോര്. കാണിക്കുകയാണ്. കൊവിഡിനൊപ്പം ജീവിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഹോട്ടലുകാരും ഇതില്‍പ്പെടുന്നുണ്ട്. ഒരു പരിധിവരെ ഹോട്ടലുകാരാണ് കൊവിഡിന് മുമ്പും സാമൂഹിക അകലം പാലിക്കുന്നത്. ഒരു മേശയില്‍ പരമാവധി ഇരിക്കുന്നവര്‍ നാലു പേരാണ്. മറ്റിടങ്ങളില്‍ ഇങ്ങനെയാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം.

-രാജന്‍ മണലൂര്‍

Tags: Hotelcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.