ന്യൂദല്‍ഹി: ഇന്നു രാവിലെ ഏഴുമണിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 82,33,242 സെഷനുകളിലൂടെ ആകെ 84 കോടിയിലേറെ ഡോസ് വാക്സിന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 72,20,642 ഡോസുള്‍പ്പെടെ 84,15,18,026 ഡോസ് കുത്തിവയ്പ്പാണ് നടത്തിയ്ത്. ഇന്നു രാവിലെ ഏഴുമണിവരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,70,563
രണ്ടാം ഡോസ് 88,01,251
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,48,120
രണ്ടാം ഡോസ് 1,47,20,755
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 34,09,34,722
രണ്ടാം ഡോസ് 6,89,23,655
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 15,45,17,383
രണ്ടാം ഡോസ് 7,22,23,600
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 9,87,31,605
രണ്ടാം ഡോസ് 5,39,46,372
ആകെ 84,15,18,026
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,542 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,28,48,273 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.78% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ 89ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,382 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,00,162 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.89 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,65,696 പരിശോധനകള്‍ നടത്തി. ആകെ 55.99 കോടിയിലേറെ (55,99,32,709) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.07 ശതമാനമാണ്. കഴിഞ്ഞ 91 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് രണ്ട് ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 25 ദിവസമായി മൂന്നു ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 108ാം ദിവസവും ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: