ന്യൂദല്‍ഹി: ”പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ സുപ്രീം കോടതി വിദഗ്ധസമിതിയെ നിയോഗിക്കും. അംഗങ്ങളെ ഉടന്‍ തീരുമാനിക്കുമെന്നും വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടുത്തയാഴ്ച ഇടക്കാല ഉത്തരവ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി. പെഗസസ് ഉപയോഗിച്ചു നിയമവിരുദ്ധമായി വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന ചോദ്യത്തിനു കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതില്‍ കോടതി കഴിഞ്ഞയാഴ്ച കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സത്യവാങ്മൂലം നല്‍കാനാകില്ലെന്നും വിദഗ്ധസമിതിയെ നിയോഗിക്കാമെന്നുമുള്ള കേന്ദ്രനിലപാട് തള്ളിയാണ് കോടതിയുടെ ഇടപെടല്‍.”
മലയാള മനോരമയുടെ ഇന്നത്തെ ലീഡ് വാര്‍ത്തയുടെ ആദ്യ വാചകമാണിത്. ‘പെഗസസ് അന്വേഷിക്കാന്‍ വിദഗ്ധസമിതി’ എന്ന വെണ്ടയക്കാ തലക്കെട്ടിനു കീഴില്‍ കേന്ദ്രത്തിന് തിരിച്ചടി എന്ന ഉപതലക്കെട്ടോടെ വന്ന വാര്‍ത്ത. കേന്ദ്ര വിരുദ്ധതയുടെ പേരില്‍ എന്തു വിവരക്കേടും എഴുതും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
വാര്‍ത്തയില്‍ തന്നെ പറയുന്നു, ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ സത്യവാങ്മൂലം നല്‍കാനാകില്ലെന്നും വിദഗ്ധസമിതിയെ നിയോഗിക്കാമെന്നുമാണ് കേന്ദ്രനിലപാട് എന്ന്. സുപ്രീം കോടതി വാക്കാല്‍ പറഞ്ഞതും വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന്. അതെങ്ങനെ കേന്ദ്ര നിലാപാട്തള്ളിയുള്ള കോടതിയുടെ ഇടപെടല്‍ ആകും.
മോദി വിരുദ്ധതയും യച്ചൂരി ഭക്തിയും ഒക്കെ തലയക്കു പിടിച്ചവര്‍ ദല്‍ഹിയില്‍ നിന്ന് വിവരക്കേട് എഴുതി വിടുന്നു. അത് നോക്കാനുള്ള വിവരമൊന്നും ഇല്ലാത്തവരാണോ മുത്തശ്ശി പത്രത്തിന്റെ പത്രാധിപ സമിതിയില്‍.
ഗുജറാത്തില്‍ മുഖ്യമന്ത്രിയെ മാറ്റിയപ്പോള്‍ മോദി- അമിത് ഷാ പോര് എന്നായിരുന്നു മനോരമ വാര്‍ത്ത. മുഖ്യമന്ത്രി ആകുന്ന അരഡസന്‍ പേരുടെ പട്ടികയും നിരത്തി. അവരാരുമല്ല മുഖ്യമന്ത്രി ആയത്. വിശ്യാസ്യതയില്ലാത്ത പത്രമാണെങ്കിലും സ്വന്തം വാര്‍ത്തയില്‍തന്നെ വിശ്യാസ്യത തകര്‍ത്ത മാധ്യമ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇന്നത്തെ ലീഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: