ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ തങ്ങളെയും അനുവദിക്കണമെന്ന് താലിബാന് തീവ്രവാദികള്‍. തങ്ങളുടെ പ്രതിനിധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് താലിബാന് വിദേശമന്ത്രി അമീര്‍ ഖാന് മുത്തഖി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്ത് നല്കി.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാന് തീവ്രവാദികളുടെ വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന്‍ അംബാസഡറായി നിയമനം നല്‍കിയിട്ടുണ്ട്. ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന് സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്സായി ഇനി രാജ്യത്തെ പ്രതിനിധാനം ചെയ്യരുതെന്നുള്ള ഭീക്ഷണിയും താലിബാന് ഉയര്‍ത്തിയിട്ടുണ്ട്.
താലിബാന് തീവ്രവാദികളുടെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യുഎസ്, ചൈന, റഷ്യ എന്നിവയടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിക്കു കത്ത് കൈമാറിയിട്ടുണ്ട്. ചൈന അനുകൂല നിലപാട് സ്വീകരിച്ചാലും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയേക്കും. കമ്മിറ്റി തീരുമാനമെടുക്കുംവരെ ഇസാക്സായി അഫ്ഗാന്റെ യുന്‍ പ്രതിനിധിയായി തുടരും. അടുത്ത ദിവസം അദ്ദേഹം യുഎന്നില്‍ സംസാരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: