ന്യൂദല്‍ഹി: ഝാര്‍ഖണ്ട് ജില്ലാ ജഡ്ജിയുടെ മരണത്തില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനഃപൂര്‍വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രഭാത സവാരിക്കിടെ ജഡ്ജി ഓട്ടോയിടിച്ച് മരിച്ചത്. പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനര്‍സൃഷ്ടിച്ചതില്‍ നിന്നും മനഃപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമായതായി സിബിഐ അറിയിച്ചു. പ്രദേശത്തെ സിസിടിവി കാമറകളും പരിശോധിച്ചു. ഫോറന്‍സിക് വിവരത്തിന്റെയും സ്ഥലം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ നാല് ഫോറന്‍സിക് ടീമുകളെ കേസ് പഠിക്കാന്‍ സിബിഐ നിയമിച്ചിരുന്നു. പ്രതികളുടെ ബ്രയിന്‍ മാപ്പിംഗ്, നുണ പരിശോധ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണും സിബിഐ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിലെ മെേെല്ലപ്പാക്കിനെതിരെ കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ധന്‍ബാദ് ജില്ല കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചൗക്കില്‍, വീടിന് അര കിലോമീറ്റര്‍ അകലെയായ#ാണ് ജഡ്ജിനെ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയത്. അദ്ദേഹത്തെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോയി. പിന്നീട് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: