കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 32 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തിന്റെ ഉറവിടത്തെക്കുറിച്ച് കോഴിക്കോട് ഡിആര്‍ഐ അന്വേഷണം തുടങ്ങി. ലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ലഹരിക്കടത്ത് കണ്ണികളെക്കുറിച്ചും ആരാണ് വിമാനത്താവളത്തില്‍ ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
ഇവര്‍ പ്രൊഫഷണല്‍ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആര്‍ഐ അറിയിച്ചു. അന്വേഷണ സംഘം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സഹകരിക്കുന്നില്ല. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് പറയുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. യുവതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്ത ഇവരെ ജയിലിലേക്ക് മാറ്റി.
ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ പുലര്‍ച്ചെ 2.15 നാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയില്‍ ഒട്ടിച്ചുവച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഹെറോയിന്‍ വാങ്ങാന്‍ വിമാനത്താവളത്തില്‍ ആളെത്തുമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: