ഹരിപ്പാട്: ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലം അളവില്‍ കുറച്ചു കാണിച്ചതായി ഭൂ ഉടമകള്‍. ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. റവന്യൂ വകുപ്പിന്റെ സര്‍വ്വേ ഡിപ്പാര്‍ട്ട് മെന്റാണ് ഭുമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വ്വേനടത്തിയത്.
ഏറ്റെടുത്ത സ്ഥലം എത്രെയെന്ന് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ഭു ഉടമകളെ രേഖാമൂലം അറിയിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് ഡിജിറ്റല്‍ സര്‍വ്വേ നടത്തിയാണ് കൈവശമുണ്ടായിരുന്ന ഭൂമിയും ഏറ്റെടുത്ത ഭൂമിയും തമ്മിലുള്ള സര്‍വ്വേ വേരിയേഷന്‍ കണ്ട് പിടിച്ചത്. എന്നാല്‍ കാര്‍ത്തികപ്പളളി താലുക്കില്‍പ്പെട്ട പഞ്ചായത്തുകളിലെ ചിലര്‍ മാത്രമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. കരുവാറ്റ കുമാരപുരം വില്ലേജ് കളിലെ 20 ല്‍ അധികം ഭൂ ഉടമകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന വസ്തുവിന്റെ യാഥാത്ഥ വില കിട്ടുന്നില്ലെന്ന് ആരോപിച്ച് ദേശീയപാത അതോര്‍ട്ടിക്കും സംസ്ഥാന റവന്യൂ വകുപ്പിനും പരാതിയും നിവേദനവും നല്കി.
തൊട്ടടുത്തെ പുറക്കാട് പഞ്ചായത്തില്‍ ഒരു സെന്റ് സ്ഥലത്തിന് 13 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ കുമാരപുരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഒരു സെന്റ് സ്ഥലത്തിനു കേവലം ആറു ലക്ഷം രൂപ കണക്കാക്കിയെങ്കിലും അടിസ്ഥാന വില 2.6900 രൂപയാണ്. നാരകത്തറ ജങ്ഷന് കഴിഞ്ഞാല്‍ ഹരിപ്പാട് നഗരസഭാ പരിധിയിലെ മാധവ ജങ്ഷനില്‍ ഒരു സെന്റ് വസ്തുവിന് കേവലം നാല് ലക്ഷം രൂപയാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒരു സെന്റ് വസ്തുവിന് 25 ലക്ഷം രൂപയോളം വിലവരും. നുറു വര്‍ഷത്തോളം പഴക്കമുള്ള പലരുടെയും പുരയിടങ്ങള്‍ നിലമായി ചിത്രീകരിച്ചു ഭൂ ഉടമകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ദേശീയപാത വികസന ഉദ്യോഗസ്ഥര്‍ വരുത്തിയിരിക്കുന്നെതെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: