വാഷിങ്ടണ്‍ : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎസിലെത്തി. വാഷിങ്ടണ്ണിലെത്തിയ അദ്ദേഹത്തെ ജോ ബൈഡന് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിങ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് ഇന്ത്യക്കാരുടെ സംഘവും എത്തിയിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തിക്കൊണ്ട് ജനങ്ങള്‍ മോദിയെ വരവേറ്റു. ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ വേറിട്ട് നില്‍ക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന് അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെയും അദ്ദേഹം സന്ദര്‍ശിക്കും.
വരും ദിവസങ്ങളിലായി ക്വാഡ് ഉച്ചകോടിയിലും, യുഎന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശന വേളയില്‍ സംസാരിക്കും. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രധാനമന്ത്രി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഇതോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: