തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജിനെ ആധുനീകരിക്കുന്നതിന് പകരം പാര്‍ട്ടി വല്ക്കരിക്കുകയാണ് ചെയ്യുന്നതെന്ന് വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മെഡിക്കല്‍ കോളേജിന്റെ വികസനം ചില മാഫിയകള്‍ക്ക് വേണ്ടി അട്ടിമറിക്കുകയാണെന്നും കുമ്മനം പറഞ്ഞു. വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ 6 വര്‍ഷമായി ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് കമ്മിറ്റി വിളിക്കാത്തതിന്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നും കളക്ടര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് പ്രതികരിച്ചു. നിഷ്പക്ഷമായി വികസനകാര്യങ്ങള്‍ ചലിപ്പിക്കുന്നതിന് പകരം കലക്ടര്‍ ഭരണ കക്ഷിയുടെ തീരുമാനപ്രകാരം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദേഹം ആരോപിച്ചു.
ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍എസ് രാജീവ്, ജനറല്‍ സെക്രട്ടറി മാരായ ബാലു, ചോട്ടു ജില്ലാ കമ്മിറ്റി അംഗളായ കഴക്കൂട്ടം അനില്‍, ഡിജി കുമാരന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു, മഹിളാമോര്‍ച്ച ജില്ല പ്രസിഡന്റ് ജയാ രാജീവ് എന്നിവര്‍ ധരണയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: