സൈക്കിള്‍ വിപണിയില്‍ പുത്തന്‍ കാല്‍വയ്പ്പുമായി ടാറ്റ. ടാറ്റ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റ്രൈഡര് എന്ന ബ്രാന്‍ഡിനു കീഴില്‍ പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കി. കോണ്ടിനോ ഇടിബി 100, സ്റ്റൈഡര്‍ വോള്‍ട്ടിക് 1.7, മിറാഷ് ഇ പ്ലസ് എന്നീ മൂന്നു മോഡലുകളാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചത്.
നാലു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകുന്ന ഈ ഇ-സൈക്കിളുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്ററാണ്. 48വി എക്സ് 5 എഎച്ച് എന്‍എംസി ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 48വി 250ഡബ്ലു ബിഎല്‍ഡിസി ഹബ് മോട്ടറില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിളിന്റെ സഞ്ചാര പരിധി 60 കിലോമീറ്ററാണ്. ഉയര്‍ന്ന മോഡലുകളില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ടാറ്റ ഇ- സൈക്കിളിന്റെ അടിസ്ഥാന വില 23,995 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: