ന്യൂദല്‍ഹി : ശബരിമല വിമാനത്താവളം സംബന്ധിച്ച് കേരളം നല്കിയ റിപ്പോര്‍ട്ടില്‍ സുരക്ഷാ ആശങ്കകളുണ്ട്. ശബരിമല വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാടില്ല. അപാകതകള്‍ പരിഹരിച്ചു നല്കിയാല് പരിഗണിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥന് അരുണ്‍ കുമാര്‍.
വിമാനത്താവളത്തെ എതിര്‍ക്കുന്ന നിലപാട് ഡിജിസിഎ സ്വീകരിക്കില്ല. ശബരിമല വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. കേരളം നല്കിയ റിപ്പോര്‍ട്ടില്‍ സുരക്ഷാ വെല്ലുവിളികളുണ്ടെന്ന് ഡിജിസിഎയ്ക്ക് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ ഗാര്‍ഗ് വ്യോമയാന മന്ത്രാലയത്തിന് നല്കിയ സൈറ്റ് ക്ലിയറന്‍സ് അപ്രൂവല്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിമാനത്താവളത്തിന് തീരുമാനിച്ചിരിക്കുന്ന സ്ഥലത്ത് റണ്‍വേ വികസനം സാധ്യമല്ല. നിര്‍ദിഷ്ട വിമാനത്താവളത്തിന് 2,700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ റണ്‍വേ നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നും ഡിജിസിഎയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തില്‍ എതിര്‍പ്പുണ്ട്.
130 കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 88 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ചട്ടപ്രകാരം 150 കിലോമീറ്റര്‍ പരിധിയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് ആവശ്യമില്ല. മംഗലാപുരത്തിനും കരിപ്പൂരിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലും ഉള്ളത്. കാറ്റിന്റെ ഗതിയും ഇവിടെ അനുകൂലമല്ല.
അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഓവര്‍ലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗറും കെഎസ്ഐഡിസിയും ചേര്‍ന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോര്‍ട്ടും കൈമാറി. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് വിശ്വസനീയമല്ല എന്നാണ് ഡിജിസിഎയുടെ മറുപടിയില്‍ ചൂണ്ടിക്കാട്ടിയത്. വിമാനത്താവളത്തിന്റെ ലാന്‍ഡിങ് ടേക്ക് ഓഫ് പാതകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമല്ല. അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ഓവലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: