ന്യൂദല്‍ഹി : നമസ്തേ പ്രിയ മിത്രമേ എന്ന് ഹിന്ദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇന്തോ- പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ സംബന്ധിച്ച് ഇമ്മാനുവല്‍ മക്രോണ്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മക്രോണ്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഔദ്യോഗിക സംഭാഷണം നടത്തി. ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇനിയും ഇത് തുടരുമെന്നും മാക്രോണ്‍ ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതായി മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രശ്നങ്ങള്‍ ഉള്‍പ്പടെ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയതായും മോദി അറിയിച്ചു. ഇരുനേതാക്കളും സംസാരിച്ച വിവരം മാക്രോണിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: