കോഴിക്കോട്: പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാര്‍ക്ക്ദാനത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. എബിവിപിയും ബിജെപിയുമടക്കം നിരവധി സംഘടനകള്‍ രംഗത്തെത്തി. എംജി സര്‍വകലാശാലയില്‍ നടത്തിയത് പോലെ കാലിക്കറ്റിലെ വിഷയത്തിലും ഗവര്‍ണര്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിഷയം ഗവര്‍ണറെ ധരിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
2014 സ്കീം ബിടെക് എഞ്ചിനിയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക മോഡറേഷന് മാര്‍ക്ക് നല്കി ജയിപ്പിക്കാന്‍ വൈസ് ചാന്‍സലര്‍ അനധികൃതമായി ഉത്തരവിറക്കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കാണിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് 2014 വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 20 മാര്‍ക്ക് സ്പെഷല്‍ മോഡറേഷന് നല്കി വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരി 20ന് വിസി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കിയത് ശരിവെക്കുന്നതിനായി ഈ മാസം 24ന് അക്കാഡമിക് കൗണ്‍സില്‍ ചേരാനിരിക്കെയാണ് സംഭവം പുറത്തുവന്നും വിവാദമായതും.
നേരത്തെ എംജി സര്‍വകലാശാല ബിടെക് പരീക്ഷയില്‍ തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രിയുടെ അദാലത്തിലൂടെ അഞ്ച് മാര്‍ക്ക് ദാനമായി നല്‍കിയത് വിവാദമായിരുന്നു. പിന്നീട് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം അധിക മാര്‍ക്ക് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: