ദുബായ്: അവസാന ഓവറില്‍ പഞ്ചാബ് കിംഗ്സിന് ജയത്തിന് വേണ്ടത് നാലു റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് ഒരു റണ്‍സ് മാത്രം.കാര്‍ത്തിക് ത്യാഗി രാജസ്ഥാന് സമ്മാനിച്ചത് ഐപിഎല്ലിലെ അവിശ്വസനീയ ജയം.
സ്കോര്‍ രാജസ്ഥാന് റോയല്‍ 20 ഓവറില്‍ 185ന് ഓള് ഔട്ട്, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 183-4.
186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 12 ഓവറില്‍ 120 റണ്‍സടിച്ചു.
രാഹലും(49), മായങ്കും(67) മടങ്ങിയപ്പോള്‍ ഏയ്ഡന്‍ മാര്‍ക്രവും(26*) നിക്കോളാസ് പുരാനും(22 പന്തില്‍ 32) ചേര്‍ന്ന് അടി തുടര്‍ന്നു
എട്ടു വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. മുസ്തഫിസുര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നേടാനായത് നാലു റണ്‍സ് മാത്രം.
കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍്. തകര്‍ത്തടിക്കുന്ന പുരാനും മാര്‍ക്രവും അനായാസം ലക്ഷ്യത്തിലെത്തുമെന്ന് കരുതിയിരിക്കെയാണ് കാര്‍ത്തിക് ത്യാഗി മനോഹരമായ യോര്‍ക്കറുകളിലൂടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇരട്ടപ്രഹരത്തിലൂടെയും കളി രാജസ്ഥാന് അനുകൂലമാക്കിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് യുവതാരങ്ങളായ മഹിപാല്‍ ലോമറോറിന്റെയും യശസ്വി ജയ്സ്വാളിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ജയ്സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ 17 പന്തില്‍ 43 റണ്‍സടിച്ചു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാനായില്ല. സഞ്ജു സാംസണെ പോറല്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: