തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉന്നത തല യോഗം ചേരും ഇത് വിലയിരുത്തിയ ശേഷം മാത്രമേ നടപടി സ്വീകരിക്കുവെന്നും മന്ത്രി പറഞ്ഞു.
ഓക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്തെ അവസാന വര്‍ഷ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടേയും ക്ലാസ് ആരംഭിക്കുന്നതില്‍ തീരുമാനമെടുക്കും. കോളേജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പ് വരുത്തും.
കോളേജുകള്‍ കേന്ദ്രീകരിച്ച് വാക്സിന് ഡ്രൈവ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കേളേജുകളിലെ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും പൂര്‍ത്തിയായതായാണ് മനസ്സിലാക്കുന്നത്. അടുത്ത മാസം ആദ്യം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ പഠനം പുനരാരംഭിച്ചതിന് ശേഷം പരിശോധിക്കും. ഓക്ടോബര്‍ 18ന് മുഴുവന്‍ ക്ലാസ്സുകളും തുറക്കുന്ന കാര്യത്തില്‍ അതിനുശേഷം മാത്രമേ തീരുമാനിക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: