തിരുവനന്തപുരം: വിമാനത്താവളത്തിന്റെ പേരു പറഞ്ഞ് നടത്തിയ വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പായിരുന്നു ആറന്മുളയില് നടന്നത്. നൂറുകണക്കിന് ഏക്കര്‍ പാടം നികത്തി വലിയ വിലയക്ക് വിറ്റ് ചിലര്‍ കോടികള്‍ കൊയ്തു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭരണ നേതൃത്വവും വിമാനത്തവളം ഉറപ്പാടി വരുമെന്ന് ഉറപ്പു പറഞ്ഞു കൊണ്ടിരുന്നു. വിമാനത്താവളത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പ് മനസ്സിലാക്കി സമരം ചെയ്ത കുമ്മനം രാജശേഖരനെ ആക്ഷേപിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായി. ആറന്മുളയില് കുമ്മനം കൊടിയും പിടിച്ചു നില്ക്കുകയോയുള്ളു വിമാനം ഇറങ്ങും എന്നായിരുന്നു വീരവാദം. പക്ഷേ വിമാനത്താവളവും വന്നില്ല വിമാനവും ഇറങ്ങിയില്ല.
കേന്ദ്രത്തില്‍ അധികാരമാറ്റം വരുകയും തട്ടിപ്പിന് കൂട്ടു നില്ക്കാന് മോദി സര്‍ക്കാര്‍ തയ്യാറാകാതെയുെ ചെയ്തപ്പോളാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അതിമോഹം പൊളിഞ്ഞത്.
പിന്നീടാണ് ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം എന്നു പറഞ്ഞ് പിണറായി വിജയനും സംഘവും രംഗത്തു വന്നത്. ശബരിമല വിമാനത്താവളം എന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ബിഷപ്പ് കെ.പി. യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് വിമാനത്താവളം പണിയുമെന്നായിരുന്നു പ്രഖ്യാപനം.
സര്‍ക്കാര്‍ തീരുമാനം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാരിലെ ചില ഉന്നതരും ഗോസ്പല്‍ ഫോര്‍ ഏഷ്യയും അവരുടെ ബിലീവേഴ്സ് ചര്‍ച്ചും മേധാവി കെ.പി. യോഹന്നാനും ചേര്
ന്നെടുത്തതാണ് വസ്തു ഇടപാട്.
ഇത് 2016ല്‍ ഹൈക്കോടതിയില്‍ ബിലീവേഴ്സ് ചര്‍ച്ച് ഉന്നയിച്ച വാദത്തിലുണ്ട്. ചെറുവള്ളിയിലെ മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ച് കേസ് ഫയല്‍ ചെയ്തിരുന്നു.
ഇതിന്റെ വാദത്തിനിടെ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ സര്‍ക്കാര്‍ എയര്‍പോര്‍ട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ബിലീവേഴ്സ് ചര്‍ച്ച് കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചത് തനിക്ക് അതേക്കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു. 2016 ഒക്ടോബര്‍ 25ന് വന്ന കോടതി ഉത്തരവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഈ വാദം വ്യക്തമാക്കിയിട്ടുണ്ട്.
ഇതു കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശബരിമല എയര്‍പോര്‍ട്ടിനായി ‘ഭൂമി അന്വേഷണം’ തുടങ്ങിയത്. 2017 ഏപ്രിലിലാണ് അന്നത്തെ റവന്യു സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയെ ശബരിമല എയര്‍പോര്‍ട്ടിന് അനുയോജ്യമായ ‘ഏതെങ്കിലും’ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. സ്ഥലം കണ്ടെത്താനിറങ്ങിയ കമ്മിറ്റി കൃത്യം ചെറുവള്ളി എസ്റ്റേറ്റ് തന്നെ കണ്ടെത്തി
.അയ്യപ്പഭക്തരുടെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിനു പിന്നില്‍ കോടിക്കണക്കിനു രൂപയുടെ കച്ചവടതാല്‍പ്പര്യമെന്ന് തെളിഞ്ഞിരുന്നു.. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമവിധിയുണ്ടാകുന്നതിന് മുമ്പ് തന്നെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിന് കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവയ്ക്കേണ്ട തുകയിലും ധാരണയായി. 570 കോടി രൂപയാണ് ഭൂമി വില കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: