ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടു സൈനികരും മരിച്ചു. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരിച്ചത്. ഉദംപൂര്‍ ജില്ലയിലെ പത്നിടോപ്പ് പ്രദേശത്താണ് സംഭവം.
ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെ തുടര്‍ന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ഡി.ഐ.ജി പറഞ്ഞു. പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: