ആലപ്പുഴ: കുളവാഴ ഉപയോഗിച്ച് ഗുരുദേവനെ നിര്‍മിച്ചിരിക്കുകയാണ് എസ്ഡി കോളേജിലെ ഐക്കൊടെക് എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പ്. ഐക്കൊടെക് സിഇഒയും ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനുമായ വി. അനൂപ് കുമാര്‍ ആണ് പ്രധാന ശില്പി. കുളവാഴയും പഴയ പത്രകടലാസും ആണ് പ്രധാന മീഡിയം. നിറം കൊടുക്കുവാന്‍ ആക്ക്രിലക് പെയിന്റ് ഉപയോഗിച്ചു.
കുളവാഴ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് വഴി കുളവാഴ മൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകര്‍, മത്സ്യ കര്‍ഷകര്‍, ഹൗസ്ബോട്ട് തൊഴിലാളികള്‍, സാധാരണക്കാരായ ജനങ്ങള്‍ എന്നിവര്‍ക്ക് അധിക വരുമാനം, ഇതര ജീവനോപാധി എന്നതും ഇത് വഴി സാധ്യമാകും. ഹാന്‍ഡ് മെയ്ഡ് പേപര്‍, വിസിറ്റിംഗ് കാര്‍ഡ്, ചെടി നടീല്‍ ചട്ടികള്‍ എന്നിവ ആണ് മറ്റ് പ്രധാന ഉത്പന്നങ്ങള്‍.
ഹരീ കൃഷ്ണ, ആര്യ എസ്, ലക്ഷ്മി കെ ബാബു, നിവേദിത എന്‍. പ്രഭു എന്നിവര്‍ ആണ് മറ്റ് സ്റ്റാര്‍ട്ടപ്പ് അംഗങ്ങള്‍. ജല വിഭവ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ഗവേഷകന് ആയ ഡോ. ജി. നാഗേന്ദ്ര പ്രഭുവാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ മെന്റര്‍. കേരള സര്‍ക്കാരിന്റെ യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം, കേരള സര്‍വകലാശാലയുടെ കേരള യൂണിവേഴ്സിറ്റി ബിസിനസ് ഇന്നോവേഷന്‍ ആന്‍ഡ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്നീ പരിപാടികളില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍പും ഇതു പോലെ വ്യത്യസ്ഥമായ കലാസൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ കുളവാഴ ഉപയോഗിച്ച് മൈക്രോ ആര്‍ട്ട് നിര്‍മിച്ച് ശ്രദ്ധ നേടിയിരുന്നു പ്ലാറ്റിനം ജൂബിലി നിറവില്‍ നില്ക്കുന്ന എസ്ഡി കോളേജിലെ ആദ്യ വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: