ശ്രീനഗര്‍ : നിയന്ത്രണരേഖയിലെ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ നുഴഞ്ഞുകയറ്റശ്രമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തകര്‍ക്കുന്നതിനായി സൈന്യം ഓപ്പറേഷന് ആരംഭിച്ചു കഴിഞ്ഞു.
ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി രണ്ട് ദിവസമായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സ്ഥിരീകരിച്ചിട്ടില്ല.
നിയന്ത്രണ രേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. വെടിവയ്പില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ ഭാഗമായി ഉറി സെക്ടറില്‍ ഇന്റര്‍നെറ്റ് സര്‍വീസും മൊബൈല്‍ സര്‍വീസും തിങ്കളാഴ്ച രാവിലെ മുതല്‍ റദ്ദാക്കി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ 30 മണിക്കൂറിലേറെയായി ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്.
2016 സെപ്റ്റംബര്‍ 16ന് ഉറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികമായിരുന്നു ശനിയാഴ്ച. അതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍നിന്ന് ആറ് ഭീകരരുടെ സംഘം ഇന്ത്യന്‍ മേഖലയിലേക്കു നുഴഞ്ഞുകയറിയതായി സംശയമുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
ഫെബ്രുവരിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ഫെബ്രുവരിക്കു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്നും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: