ന്യൂദല്‍ഹി: സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 28,300ലധികം കരകൗശല വിദഗ്ധരും 1,49,422 നെയ്ത്തുകാരും. നെയ്ത്തുകാര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട വിപണി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഗവണ്മെന്റ് വകുപ്പുകള്‍ക്ക് വില്ക്കാന് കഴിയുന്നവിധത്തില്‍ സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് (ജിഇഎം) പോര്‍ട്ടലില്‍ അവരെ ചേര്‍ക്കുന്നതിന് ഒരു പ്രത്യേക പരിപാടിക്ക് തുടക്കം കുറിച്ചു.
കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, സൂക്ഷ്മ സംരംഭകര്‍, സ്ത്രീകള്‍, ആദിവാസി സംരംഭകര്‍, കൂടാതെ കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് ഗവണ്മെന്റ് വിപണികളില്‍ ഇടപാട് നടത്തുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ ഒഴിവാക്കാനും അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ഈ പരിപാടി സഹായിക്കും.
2021 ഓഗസ്റ്റ് 30 വരെ, 28,374 കരകൗശല വിദഗ്ധരും, 1,49,422 നെയ്ത്തുകാരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൈത്തറി, കരകൗശല ഡെവലപ്മെന്റ് കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെജിഇഎംപോര്ട്ടല്, 2020 ജൂലൈയില്‍ വില്‍പ്പനക്കാരുടെ രജിസ്ട്രേഷനും നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വിവരങ്ങള്‍ ചേര്‍ക്കലും ആരംഭിച്ചു. 56 കരകൗശല സേവന കേന്ദ്രങ്ങളില്‍ നിന്നും, 28 നെയ്ത്ത് സേവന കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും വില്പന രജിസ്ട്രേഷന് പ്രക്രിയയില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.
കൈത്തറി ഉത്പന്നങ്ങൾക്കായി 28 പ്രത്യേക ഉൽപ്പന്ന വിഭാഗങ്ങളും, കരകൗശല ഉൽപന്നങ്ങൾക്കായി 170 ഉൽപ്പന്ന വിഭാഗങ്ങളും സൃഷ്ടിച്ചു. ഉയർന്ന നിലവാരമുള്ള കരകൗശല വസ്തുക്കളും കൈത്തറി ഉത്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിന്, ഇന്ത്യൻ കൈത്തറി (https://gem.gov.in/landing/landing/india_handloom), ഇന്ത്യൻ കരകൗശല വസ്തുക്കൾ (https://gem.gov.in/india-handicraft) എന്നിവയ്ക്കായി പ്രത്യേക വെബ് ബാനറുകളും മാർക്കറ്റ് പേജുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഈ സംരംഭം, ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഏകദേശം 35.22 ലക്ഷം കൈത്തറി തൊഴിലാളികള്‍ക്കും, 27 ലക്ഷം കരകൗശല വിദഗ്ധര്‍ക്കും വിപണി അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: