ന്യൂദല്‍ഹി: ഇന്ത്യ-നേപ്പാള്‍ സംയുക്ത ബറ്റാലിയന് തല സൈനിക പരിശീലന അഭ്യാസം ‘സൂര്യ കിരണ്‍’ പിത്തോറഗഡില്‍ ആരംഭിച്ചു. 2021 ഒക്ടോബര്‍ 03 വരെ അഭ്യാസം തുടരും. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും നേപ്പാളി ആര്‍മിയില്‍ നിന്നുമുള്ള ഓരോ ഇന്‍ഫന്‍ട്രി ബറ്റാലിയന് അഭ്യാസത്തില്‍ പങ്കെടുക്കുന്നു. അഭ്യാസത്തിന്റെ ഭാഗമായി, സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, തീവ്രവാദ വിരുദ്ധ/ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തില്‍ മുന്‍ഗണന നല്കുന്നു.
അഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നതിനായി ഒരു പരമ്പരാഗത ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. ഇതില്‍ ഇരു സംഘങ്ങളും ഇന്ത്യന്‍, നേപ്പാളി സൈനിക ഈണങ്ങള്‍ക്കനുസൃതമായി മാര്‍ച്ച് നടത്തി. ഇരു സൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള 650 പ്രതിരോധ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: