ന്യൂദല്‍ഹി: റഷ്യ ആതിഥേയത്വം വഹിക്കുന്ന,ഷാങ്ഹായ് സഹകരണ സംഘടന(SCO) അംഗരാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ്, ‘സമാധാനപരമായ ദൗത്യം – 2021’ (PEACEFUL MISSION – 2021) ഇന്ന് തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ഒറെന്‍ബര്‍ഗില്‍ ആരംഭിച്ചു. SCO അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, ബഹുരാഷ്ട്ര സൈനിക സംഘങ്ങളെ നയിക്കാനുള്ള സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കര-വ്യോമസേനകളില്‍ നിന്നുള്ള 200 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഇന്ത്യന്‍ സൈനിക സംഘം പരിശീലനത്തില്‍ പങ്കെടുക്കുന്നു.
പങ്കെടുത്ത എല്ലാ സൈനിക സംഘങ്ങളുടെയും ആകര്‍ഷകമായ പരേഡോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
നഗര പരിതസ്ഥിതിയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനപരവും തന്ത്രപരവുമായ പരിശീലനമാണ് സമാധാനപരമായ ദൗത്യം: 2021 ലൂടെ ലക്ഷ്യമിടുന്നത്. എല്ലാ SCO അംഗരാജ്യങ്ങളുടെയും കര-വ്യോമസേനകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.
വരും ദിവസങ്ങളില്‍, സൈനിക പരിശീലനവും അനുഭവങ്ങള്‍ പങ്കുവയ്ക്കലും തന്ത്രപരമായ അഭ്യാസങ്ങളുടെ പരിശീലനവും ഉണ്ടാകും. നിയന്ത്രിതമായ അന്തരീക്ഷത്തില്‍ എല്ലാ കര-വ്യോമസേനകളുടെയും സംയുക്ത സൈനിക അഭ്യാസ പ്രകടനത്തോടെ പരിശീലനത്തിന് സമാപനമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: