മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും ബാലവിവാഹം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിന് ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കും ചടങ്ങിന് നേതൃത്വം നല്കിയ മതപുരോഹിതര്‍ക്കും എതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത്. മഹല്ല് ഖാസിയടക്കം, പങ്കെടുത്ത എല്ലാവരും കേസില്‍ പ്രതികളാണ്. പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം കേസെടുത്തത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ് വരന്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഭര്‍ത്താവിനും, കഴിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും, ചടങ്ങിന് നേതൃത്വം നല്കിയ മത പുരോഹിതര്‍ക്കും പ്രേരണ നല്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും എതിരെയാണ് കേസ്. അഞ്ചു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് കുറ്റം. ബാല വിവാഹത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്കുന്ന പതിവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: