ഒളിഞ്ഞും തെളിഞ്ഞും, ഭാരതരത്നം അംബേദ്കറിനെ എന്നും ഇകഴ്ത്തിക്കെട്ടാനും അവഹേളിക്കാനും തകര്‍ത്തെറിയാനും പരിശ്രമിച്ചിട്ടുള്ളവര്‍ ആണ് കമ്യൂണിസ്റ്റുകള്‍. EMS മുതല്‍ പേരായ കമ്യൂണിസ്റ്റുകളുടെ പ്രസംഗങ്ങളും കുറിപ്പുകളും പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.
ഈ പ്രവണതയ്ക്കു ഇപ്പോഴും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഈ നാടിന്റെ ഇതരദേശീയപുരുഷന്മാരോട് പൊതുവേ ഇവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയില്‍ അല്പം കൂടി കടന്ന തരത്തിലാണ് അംബേദ്കറിനോട് ഇപ്പോഴും ഇവര്‍ പക സൂക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ തിരുവോണദിവസമാണ് മലയാറ്റൂര്‍ പഞ്ചായത്തില്‍പ്പെട്ട നവോദയപുരത്തെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത്.
ഈ കേസ് അന്വേഷിക്കപ്പെട്ടപ്പോള് കാലടി പോലീസിന്റെ പിടിയിലായത് DYFl മലയാറ്റൂര്‍ നീലീശ്വരം മേഖല സെക്രട്ടറിയും CPIM നവോദയപുരം ബ്രാഞ്ച് അംഗവുമായ സാനു ദത്തന്, CPI ലോക്കല്‍ കമ്മിറ്റിയംഗവും നവോദയപുരം CPI ബ്രാഞ്ച് സെക്രട്ടറിയുമായ ഷൈജു തുടങ്ങിയവര്‍ ഉള്‍പ്പെടെ 5 പേരാണ്.
പോലീസ് പ്രതികളെ കണ്ടെത്തി എന്നു ബോധ്യമായപ്പോള്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന CPIM നേതാക്കളോടൊപ്പം പ്രതികള്‍ നേരിട്ട് സ്റ്റേഷനില്‍ ഹാജരായി ‘വീരോചിതമായി’ അറസ്റ്റ് വരിച്ചതായി രേഖപ്പെടുത്തി.
നിസ്സാരവകുപ്പുകള്‍ ചുമത്തി ഉടനടി സ്റ്റേഷന് ജാമ്യത്തില്‍ വിടുതല്‍ ചെയ്യപ്പെട്ട കേസില്‍ പോലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
മദ്യപിച്ചു സ്വബോധം പോയപ്പോള്‍ ആണത്രേ ഇവര്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തത്.
മദ്യപിക്കുമ്പോള്‍ അംബേദ്കര്‍പ്രതിമ തന്നെ തകര്‍ക്കാന്‍ തോന്നുന്ന കമ്യൂണിസ്റ്റ് ബോധമില്ലായ്മയുടെ വിശദാംശങ്ങള്‍ നേരിട്ടു അറിയാവുന്ന പട്ടികജാതി സംഘടനകളും രാഷ്ട്രീയ സംഘടനകളും നേതാക്കളുമാകട്ടെ, അംബേദ്കറിനോട് സിപിഎമ്മിനുള്ള നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുംവണ്ണം കനത്ത മൗനത്തിലുമാണ്.
മാപ്പിളജിഹാദികള്ക്കു സ്മാരകമുയര്‍ത്തുന്ന പരനാറികള്‍ക്കു, മലബാര്‍ മാപ്പിളജിഹാദിനെതിരെ ശബ്ദമുയര്‍ത്തിയ അംബേദ്കര്‍ എന്നും അനഭിമതന്‍ ആണല്ലോ.
മാധ്യമങ്ങള്‍ക്ക് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ ‘അംബേദ്കര്‍ അവഹേളനം’ വാര്‍ത്തയേ അല്ല താനും. യു.പി.എങ്ങാനും ആയിരുന്നെങ്കില്‍ പൊളിച്ചേനെ… കഷ്ടം..
ഇതു കേരളമാണല്ലോ.
– ഡോ : ഭാര്‍ഗവ റാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: