Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സുരേഷ് ഗോപി തൃശൂരില്‍ അങ്കച്ചുവടുറപ്പിക്കുന്നു…

ഒരു തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച സുരേഷ് ഗോപിയെ രണ്ടു തവണയും തോല്‍പിച്ചെങ്കിലും താരം തൃശൂരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പാകാന്‍ പോകുന്ന 2024ല്‍ വീണ്ടും തൃശൂര്‍ ജില്ലയില്‍ ഒരു കൈപയറ്റാനും 'ജില്ലയെ അങ്ങെടുക്കാനും' സുരേഷ് ഗോപി ഒരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 08:11 pm IST
inKerala

തൃശൂര്‍: ഒരു തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച സുരേഷ് ഗോപിയെ രണ്ടു തവണയും  തോല്‍പിച്ചെങ്കിലും താരം തൃശൂരിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തിലെ നിര്‍ണ്ണായക തെരഞ്ഞെടുപ്പാകാന്‍ പോകുന്ന 2024ല്‍ വീണ്ടും തൃശൂര്‍ ജില്ലയില്‍ ഒരു കൈപയറ്റാനും ‘ജില്ലയെ അങ്ങെടുക്കാനും’ സുരേഷ് ഗോപി ഒരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായി താരത്തിന്റെ ജില്ലയിലെ സാന്നിധ്യം പതിവാകുകയാണ്. ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫണ്ടുവിവാദവുമായി ബന്ധപ്പെട്ട് ഉലഞ്ഞുനില്‍ക്കുന്ന ബിജെപിയുടെ പാര്‍ട്ടി സംവിധാനത്തെ ചലിപ്പിക്കുക എന്ന ലക്ഷ്യം കൂടി സുരേഷ് ഗോപിയുടെ ഈ ഇടപെടലിലുണ്ടെന്ന് പറയപ്പെടുന്നു.

രണ്ട് തവണ മത്സരിച്ച് തോറ്റെങ്കിലും സുരേഷ് ഗോപി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ലോക്‌സഭയില്‍ സിപി ഐ സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനം പിടിച്ച താരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപി ഐയുടെ ബാലചന്ദ്രനോട് അവസാന ലാപ്പില്‍ വരെ മത്സരിച്ചശേഷമാണ് തോല്‍വി സമ്മതിച്ചത്.

മാത്രമല്ല, രാഷ്‌ട്രീയക്കാരുടെ തള്ള് കേട്ട് വളര്‍ന്ന തൃശൂര്‍ക്കാര്‍ക്ക് താരത്തിന്റെ വാക്കുകള്‍ വെറും തള്ളല്ലെന്ന് ബോധ്യപ്പെട്ടുതുടങ്ങി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച വേളയില്‍ അതിന്റെ ശോച്യാവസ്ഥ കണ്ട് മനസ്സലിഞ്ഞു ശക്തന്‍മാര്‍ക്കറ്റ് മെച്ചപ്പെടുത്താന്‍ ഒരു കോടി രൂപ നല്‍കുമെന്ന് താരം പ്രഖ്യാപിച്ചത് വെറും തള്ളാണെന്ന് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ താരം കഴിഞ്ഞ ദിവസം ഒരു കോടിയുടെ വാഗ്ദാനവുമായി തൃശൂര്‍ മേയറെ സമീപിച്ചപ്പോള്‍ തൃശൂരിന്റെ കണ്ണ് തള്ളിപ്പോയി. അതോടെ തൃശൂര്‍ മേയര്‍ പോലും സുരേഷ് ഗോപി ഫാനായി.  കോണ്‍ഗ്രസ് എംപിയായ ടി.എന്‍. പ്രതാപനെ വരെ മേയര്‍ തള്ളിപ്പറയാന്‍ മടിച്ചില്ല. എംപിയായി ജയിച്ചിട്ടും നഗരസഭയില്‍ ഒന്നെത്തിനോക്കാന്‍ പോലും പ്രതാപന്‍ കൂട്ടാക്കിയില്ലെന്നായിരുന്നു തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസിന്റെ പരാതി. അതേ സമയം തോറ്റ സ്ഥാനാര്‍ത്ഥിയായിട്ട് കൂടി ഒരു കോടി രൂപയുമായി ശക്തന്‍ മാര്‍ക്കറ്റ് വികസിപ്പിക്കാനെത്തിയ സുരേഷ് ഗോപിയെ മേയര്‍ വാനോളം പുകഴ്‌ത്തുകയും ചെയ്തു. ഇപ്പോള്‍ തൃശൂര്‍ നഗരസഭ ശക്തന്‍മാര്‍ക്കറ്റിനായി വികസനപദ്ധതി തയ്യാറാക്കുകയാണ്. 2022 ഏപ്രില്‍ സുരേഷ് ഗോപിയുടെ രാജ്യസഭാ കാലാവധി തീരുകയാണ്. നവമ്പറിന് മുമ്പ് തന്നെ ശകതന്‍മാര്‍ക്കറ്റിന്റെ പ്രോജക്ട് സമര്‍പ്പിക്കണമെന്ന് നഗരസഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സുരേഷ് ഗോപി.  

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികള്‍ വഴിയും സുരേഷ് ഗോപി പ്രവര്‍ത്തനം നടത്തുന്നുണ്ട്. തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് പറ്റി തട്ടകം തൃശൂര്‍ തന്നെയെന്ന തിരിച്ചറിവിലാണ് അദ്ദേഹം ഇവിടെത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

നാളികേര വികസന ബോര്‍ഡ് അംഗമായ ശേഷം അദ്ദേഹം പ്രഖ്യാപിച്ച ‘സ്മൃതികേരം’ പദ്ധതിയുടെ തുടക്കത്തിന് തൃശൂര്‍ തന്നെയാണ് തെരഞ്ഞെടുത്തത്. നാടന്‍ തെങ്ങിന്‍ തൈകള്‍ പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിജെപി ഭരിക്കുന്ന ജില്ലയിലെ പഞ്ചായത്തുകളായ തിരുവില്വാമല, അവിണിശേരി പഞ്ചായത്തുകള്‍ സ്മൃതികേരം പദ്ധതി ഏറ്റെടുക്കുമെന്നറിയുന്നു.

ജില്ലയിലെ ബിജെപി ജനപ്രതിനിധികളുടെ വാര്‍ഡുകളിലും ഈ പദ്ധതി നടപ്പാക്കും. നാടന്‍ തെങ്ങിന്‍ തൈകള്‍ വികസിപ്പിക്കുന്നതിനുള്ള ചുമതലയും ബിജെപി പ്രവര്‍ത്തകരെ ഏല്‍പിക്കാനാണ് ലക്ഷ്യം.

കോവിഡ് രണ്ടാം തരംഗത്തിന് മുന്നോടിയായി സുരേഷ് ഗോപി തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഓക്‌സിജന്‍ ബെഡുകളൊരുക്കാന്‍ സഹായം നല്‍കിയതും വാര്‍ത്തയായിരുന്നു.  

എന്തായാലും ജില്ലയില്‍ നിരന്തരസാന്നിധ്യമായി നിറഞ്ഞുനില്‍ക്കുക വഴി നാല് വര്‍ഷം കഴിഞ്ഞു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും ഈ ദൗത്യത്തില്‍ സുരേഷ്‌ഗോപിയ്‌ക്കൊപ്പം തോളുരുമ്മി നില്‍ക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, ബിജെപി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഐഎന്‍ രാജേഷ് ബിജെപി ജില്ലാ കമ്മിറ്റി അംഗം എം.എ. രാജും അങ്ങിനെ എല്ലാവരും എംപിയോടൊപ്പം ദൗത്യങ്ങളില്‍ തോള്‍ ചേര്‍ന്നുനനില്‍ക്കുന്നു.

ഇക്കഴിഞ്ഞ ദിവസം അദ്ദേഹം കേരള കലാമണ്ഡലം സന്ദര്‍ശിച്ചിരുന്നു. കലാമണ്ഡലത്തിന്റെ വികസനത്തിനായി പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലാമണ്ഡലം ദേശീയ രംഗകലാമ്യൂസിയം പൂര്‍ത്തിയാക്കാന്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സുരേഷ് ഗോപി ഉറപ്പുനില്‍കിയിരിക്കുകയാണ്. മ്യൂസിയം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പദ്ധതി രേഖ ഉടന്‍ നല്‍ാന്‍ സുരേഷ് ഗോപി കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ. നാരായണനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ പൊന്നാട ചാര്‍ത്തുകയും ദേശീയ രംഗകലാമ്യൂസിയം കെട്ടിടം സന്ദര്‍ശിക്കുകയും ചെയ്തു.

Tags: കേരള കലാമണ്ഡലംസ്മൃതികേരംശക്തന്‍മാര്‍ക്കറ്റ്തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്Thrissurbjpസുരേഷ് ഗോപി2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്തൃശൂര്‍ മെഡിക്കല്‍ കോളെജ്മേയര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.