ഗാന്ധിനഗർ: ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം പിടികൂടി. തീവ്രവാദ വിരുദ്ധ സേനയും കോസ്റ്റൽ ഗാർഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്കമരുന്ന് നിറച്ച ബോട്ട് കുടുങ്ങിയത്. ബോട്ടില്‍ നിന്നും ഏഴ് പേരെ പിടികൂടി. ഏഴ് പേരും ഇറാന്‍ സ്വദേശികളാണ്. ഗുജറാത്തിലെ കടല്‍തീരത്ത് നിന്നാണ് ബോട്ട് പിടികൂടിയത്.
30 മുതല്‍ 50 കിലോ തൂക്കം വരുന്ന മയക്കുമരുന്നാണ് ബോട്ടില്‍ നിന്നും കണ്ടെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ ഇതിന് 150 കോടി മുതല്‍ 250 കോടി വരെയാണ് ഇതിന്റെ വില.
രഹസ്യപ്പൊലീസിന്റെ വിവരമനുസരിച്ച് സമുദ്ര മാർഗം ഗുജറാത്തിലേക്ക് മയക്കുമരുന്ന് കടത്തിയ ഇറാനില്‍ നിന്നുള്ള ബോട്ട് പിടികൂടിയതായി പ്രതിരോധസേനയുടെ പിആര്‍ഒ പറഞ്ഞു.
കടല്‍മാര്‍ഗ്ഗം ഹെറോയിന്‍ കടത്താനുള്ള ഗൂഢപദ്ധതിയെക്കുറിച്ച് രഹസ്യപ്പൊലീസ് വിവരം നല്‍കിയിരുന്നതായി ഗുജറാത്ത് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സേന ഇറാന്‍ സ്വദേശികളായ ഏഴംഗ സംഘത്തെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും മയക്കമരുന്ന് കടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനവരിയില്‍ പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം 175 കോടിയുടെ മയക്കമരുന്ന് ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: