പാലക്കാട് : മണ്ണാര്‍ക്കാട് വയോധികനായ അച്ഛനെ മക്കള്‍ സ്വത്ത് തട്ടിയെടുത്തശേഷം ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. അവശ നിലയിലായിരുന്ന അച്ഛന് കൃത്യമായി ഭക്ഷണം പോലും നല്‍കിയിരുന്നില്ല. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തി വൃദ്ധനെ മോചിപ്പിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്നു ചെട്ടിയാരുടെ ഭാര്യ മരിച്ചിരുന്നു. തുടര്‍ന്നാണ് മക്കളുടെ പീഡനങ്ങള്‍ തുടങ്ങിയത്. മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്.
കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കള്‍ ഭക്ഷണം നല്‍കിയതെന്നും വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: